കയനി യു പി എസ്‍/അക്ഷരവൃക്ഷം/നാട്ടുമാവിന്റെ സങ്കടം
നാട്ടുമാവിന്റെ സങ്കടം
കൂട്ടുകാരെ, ഞാനൊരു നാട്ടുമാവാണ്.ഞാനെന്റെ വിഷമങ്ങൾ നിങ്ങളോട് പറയട്ടെ. ധാരാളം കുട്ടികളുടെ സംസാരവും കുസൃതിയും കണ്ട് അഹങ്കരിച്ചിരുന്നു ഞാൻ. എന്നാൽ ഇന്ന് ഞാൻ തനിച്ചാണ് .എനിക്കൊന്നും പിടികിട്ടീല"എന്താ എന്റെടുത്ത് ആരും വരാത്തെ "എനിക്ക് വിഷമമാകുന്നു.മീനുക്കുട്ടി പുറത്ത് ഇറങ്ങുന്നില്ല.അവളുടെ അച്ഛൻ ഗൾഫിൽ നിന്ന് വന്നത് കൊണ്ട് അവിടെ ആരും വരുന്നില്ല.അവളെന്നെ നോക്കാൻ വന്നാൽ അവളെ അമ്മ വഴക്ക് പറയും. ആരും കാണാതെ അവളെന്നോട് വിഷമങ്ങൾ പറയും. " മാവ് മരമേ മാവ് മരമേ" ഇത് കോറോണ കാലമാണ് എല്ലാവരും മാസ്ക് ധരിക്കണം, ആരോടും സമ്പർക്കം പാടില്ല " അയ്യേ അമ്മാ"..........എന്ന് പറഞ്ഞ് അവൾ പോയി. ഞാനിപ്പോൾ വിഷമിക്കുകയാണ് .കണ്ണീരോടെ സമയങ്ങൾ കടന്ന് പോകുന്നു...……
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മട്ടന്നൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ