കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
17:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14664 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലത്തെ ചിന്തകൾ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കൊറോണക്കാലത്തെ ചിന്തകൾ

സ്കൂൾ അടക്കുമ്പോൾ  വളരെ സന്തോഷമായിരുന്നു എനിക്ക്. ഇനി ഉല്ലാസത്തിന്റെ നാളുകളാണല്ലോ എന്നതായിരുന്നു കാരണം.
    വീട്ടിലെത്തിയപ്പോഴാണ് കാര്യം മനസിലായത്. അഛൻ പറഞ്ഞു തന്നു.ഇത് സന്തോഷിക്കേണ്ട സമയമല്ല,.ലോകമെമ്പാടും കൊറോണ എന്ന വൈറസ് ബാധിച്ച് നിരവധി ആളുകൾ മരിച്ചിരിക്കുന്നു.. നമ്മുടെ നാട്ടിലും ആ വൈറസ് വ്യാപിച്ചു തുടങ്ങിയിരിക്കുന്നു '.. ഇതൊക്കെ കേട്ട് വിഷമം തോന്നി എങ്കിലും അനിയത്തിയുമായി ചേർന്ന് ഒഴിവുകാലത്തെ കുറിച്ച് പ്ലാൻ ചെയ്തു..
   പിറ്റേ ദിവസത്തോടെ മെല്ലെ മെല്ലെ കാര്യങ്ങൾ മനസിലായി.. പ്രധാനമന്ത്രി പ്രഖ്യാപിച്ച 'ജനതാകർഫ്യൂ 'വിൽ അദ്ദേഹത്തിന്റെ നിർദ്ദേശപ്രകാരം ആരോഗ്യ പ്രവർത്തകർക്കും,പോലീസുകാർക്കും മറ്റെല്ലാവർക്കും വേണ്ടി ശബ്ദങ്ങളുണ്ടാക്കി കൊണ്ട് ആദരമർപ്പിച്ചത് ഏറെ രസകരമായിത്തോന്നി.. പിന്നീടുള്ള ദിവസങ്ങൾ ലോക് ഡൗൺ ആയി... കൂട്ടിലടക്കപ്പെട്ട പക്ഷിയെപ്പോലെ വെളിയിലേക്കൊന്നും ഇറങ്ങാൻ കഴിയാതെ വന്നപ്പോഴാണ് ഇതിന്റെ ഭീകരത ശരിക്കും മനസിലായത്.. അകത്തിരുന്ന് കളികൾ കളിച്ചും, ചിത്രങ്ങൾ വരച്ചും, സമയം തള്ളി നീക്കി.... 21 ദിവസം കഴിഞ്ഞാൽ പഴയത് പോലാകുമെന്നും വിഷു ആഘോഷിക്കാൻ പറ്റുമെന്നുമൊക്കെ ആഗ്രഹിച്ചു.. പക്ഷെ ചിലരൊക്കെ ലോക് ഡൗൺ ലംഘിച്ചത് കൊണ്ടും, വേണ്ടത്ര ശ്രദ്ധ കൊടുക്കാത്തത് കൊണ്ടും രോഗം നമ്മുടെ നാട്ടിലേക്ക് കൂടുതൽ വ്യാപിക്കുകയാണ് ചെയ്തത്.അത് കൊണ്ടായിരിക്കാം ലോക് ഡൗൺ നീട്ടിയത്.. അതിൽ ദു:ഖമുണ്ടേലും എനിക്കും എന്റെ നാടിനും വേണ്ടി വിഷു അകത്തളത്തിലേക്ക് മാത്രം ചുരുക്കി കൊണ്ട് കാത്തിരിക്കുന്നു... ലോക് ഡൗൺ തീരുന്നതിനായി....
അതു പോലെത്തന്നെ ഈ മഹാമാരിയെ നമ്മുടെ ലോകത്ത് നിന്നും തുടച്ചു നീക്കുന്ന സുദിനത്തിനായി....

അത് വരെ നമുക്ക് അകലങ്ങളിലിരുന്ന് കൂട്ട് കൂടാം....

നിലാചന്ദന
6 C കൂത്തപറമ്പ യു പി, കണ്ണൂർ, കൂത്തുപറമ്പ്
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം