എം.സി. എച്ച്.എസ്. എസ് കോട്ടുകാൽകോണം/അക്ഷരവൃക്ഷം/പ്രതികാരം പാടില്ല
പ്രതികാരം പാടില്ല
ചെറു മത്സ്യങ്ങളെ പിടിക്കാനായി തോട്ടുവക്കിലിരിക്കുകയായിരുന്നു കനകൻ കൊറ്റി.അപ്പോഴാണ്തോട്ടിലൂടെ കാലൻ ഞണ്ട് ഇഴഞ്ഞുപോകുന്നത്. കനകന് ദേഷ്യവും സങ്കടവും ഉള്ളിൽ തിളച്ചു പൊങ്ങി.ഇവന്റെ മുത്തശ്ശനാണ് തന്റെ മുത്തപ്പനെ കഴുത്തുനുറുക്കി കഥ കഴിച്ചത്.എല്ലാവർക്കും അറിയാം അത്വർഷങ്ങൾക്ക് മുൻപ് നടന്ന കഥയാണെന്ന്. എന്നാലും കൊറ്റികളുടെ തലമുറകൾക്ക് ആ ദുരന്തകഥ മറക്കാനാവുമോ! കാലൻ ഞണ്ടിനെ കെണിയിൽപ്പെടുത്തി വകവരുത്താൻ കനകൻ കൊറ്റി ഒരു കൗശലമെടുത്തു. അവൻ ഭവ്യത നടിച്ചുകൊണ്ട് ഞണ്ടിനരികെ ചെന്നു. കനകന്റെ നേരെ നോക്കിയപ്പോൾ അവന്റെ കണ്ണുകളിൽ പ്രതികാരം ഒളിപ്പിച്ചിരിക്കുന്നതായി അവനു തോന്നി. എന്നാലും അത് അറിഞ്ഞതായി ഭാവിച്ചില്ല. നമ്മുടെ മുത്തപ്പൻമാർ തമ്മിലുണ്ടായിരുന്ന വഴക്ക് നാം മറക്കണം.അവരൊക്കെ ഇന്നില്ലല്ലോ. നമുക്ക് ചങ്ങാതിമാരായി സമാധാനത്തോടെ കഴിയാം.കനകൻ കൊറ്റി കാലൻ ഞണ്ടിനോട് പറഞ്ഞു. “അതിനെന്താ കനകാ നിന്നെ ഞാൻ ശത്രുവായി കരുതിയിട്ടില്ലല്ലോ”കാലൻ ഞണ്ട് പറഞ്ഞു.എനിക്കിപ്പോഴാണ് മനംശാന്തി കിട്ടിയത്.ഞാൻ നിന്റെ പുറംതോട്ടിലൊന്ന് തലോടട്ടെ കനകൻ ആഗ്രഹം പ്രകടിപ്പിച്ചു. അതിനെന്താ ഇന്നുമുതൽ നീയെന്റെ സഹോദരനല്ലേ ഞണ്ട് സ്നേഹത്തോടെ പറഞ്ഞു. കൊറ്റി ചുണ്ട് കൊണ്ട് തലോടാനെന്ന ഭാവേനെ കാലൻ ഞണ്ടിന്റെ പുറന്തോടിൽ സർവ്വശക്തിയുമെടുത്തു ആഞ്ഞു കൊത്തി. എന്നാൽ ഞണ്ടിന്റെ പുറംതോട് ഉറപ്പുള്ളതു കൊണ്ട് പുറംതോടിന് ഒരു പോറൽ പോലും ഏറ്റില്ല.സ്നേഹം നടിച്ച് തന്നെ കൊല്ലാൻ ശ്രമിച്ച കൊറ്റിയുടെ സൂത്രം ഞണ്ടിന് മനസ്സിലായി. അവൻ തന്റെ ബലമുള്ള കാലുകൾ കൊണ്ട് കൊറ്റിയുടെ കാലിൽ ഇറുക്കിപ്പിടിച്ചു അവന് ഞണ്ടിന്റെ കാലിൽ നിന്ന് രക്ഷപ്പെടാൻ കഴിഞ്ഞില്ല. കാലൻ ഞണ്ട് കനകൻ കൊറ്റിയെ വെള്ളത്തിനടിയിലേക്ക് കൊണ്ടുപോയി.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ബാലരാമപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ