ബി എസ് യു പി എസ് കാലടി/അക്ഷരവൃക്ഷം/പരിസര ശുചിത്വം

Schoolwiki സംരംഭത്തിൽ നിന്ന്
17:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- BSUPS KALADY (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസര ശുചിത്വം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസര ശുചിത്വം

രോഗം വന്നിട്ട് ചികത്സിക്കുന്നതിനേക്കാൾ നല്ലത് നമ്മൾ രോഗം വരാതെ സൂക്ഷിക്കുന്നതാണ്.നമ്മളുടെ പരിസരം എപ്പോഴും വൃത്തിയായി സൂക്ഷിക്കണം. ചപ്പുകളും ചവറുകളും ചുറ്റിലും വലിച്ചെറിയാതെയിരിക്കുക. പ്ലാസ്റ്റിക് മാലിന്യങ്ങൾ കത്തിക്കരുത്. പാഴ് വസ്തുക്കളിൽ നിന്നും ഉപയോഗപ്രദമായ മറ്റു ഉത്പന്നങ്ങൾ ഉണ്ടാക്കിയെടുക്കാം.വീട്ടിലെ പച്ചക്കറി അവശിഷ്ടങ്ങളിൽ നിന്നും ജൈവവളം ബയോഗ്യാസ് എന്നിവ നിർമ്മിച്ചെടുക്കാവുന്നതാണ്. പരിസരശുചിത്വം നമ്മുടെ ഓരോരുത്തരുടെയും കർത്തവ്യമാണ്. പ്ലാസ്റ്റിക് പത്രങ്ങളിൽ ചൂടോടെ വിളമ്പുന്ന ഭക്ഷണം വിഷമയമാണ്. ഇത് നമ്മുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കും. മാത്രമല്ല ഉപയോഗിച്ച് വലിച്ചെറിയുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ കാലങ്ങളോളം മണ്ണിൽ ലയിച്ചു ചേരാതെ കിടക്കുന്നു.ഇത് പ്രകൃതിയെ ദോഷകരമായി ബാധിക്കുന്നു. അതിനാൽ പ്ലാസ്റ്റിക് നമ്മുടെ ജീവിതത്തിൽ നിന്നും ഒഴിച്ചു നിർത്തേണ്ട ഒന്നാണ്. വീടിനകം അണുവിമുക്തമാകാൻ തുടച്ചു വൃത്തിയായി സൂക്ഷിക്കുക. നാടിന്റെ നന്മക്കു വേണ്ടി നമുക്ക് ഒത്തൊരുമിച്ചു പ്രവർത്തിക്കാം. പരിസര ശുചിത്വത്തോടൊപ്പം വ്യക്തി ശുചിത്വം നമുക്ക് ശീലമാക്കാം. പല വിധ രോഗങ്ങളിൽ നിന്നും ഇത് നമ്മെ കാത്തു രക്ഷിക്കുന്നു. നാടിന്റെ സുരക്ഷ നമ്മുടെ കരങ്ങളിൽ ഭദ്രമാകട്ടെ.

ആര്യ എ. ഐ
7A ബ്രഹ്മാനന്ദോദയം യു. പി സ്കൂൾ, കാലടി
അങ്കമാലി ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം