ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
17:11, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 14513 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പരിസ്ഥിതി

കോടാനുകോടി വ൪ഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് . വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രങ്ങളാണ്. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളേയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം.

ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . മണ്ണ്, ജലം, വായു, കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ് .

വ൪ത്തമാനകാലത്ത് പരിസ്ഥിതി എന്ന പദം ഏറെ ച൪ച്ചകൾക്ക് വിഷയമായിരിക്കുന്നു . കാരണം പരിസ്ഥിതി ഇന്നു നേരിടുന്ന വെല്ലുവിളികൾ തന്നെ .പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസനങ്ങൾ തകിടം മറിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു .

വ്യവസായവൽക്കരണവും നഗരവൽക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുമ്പോൾ അതിന്റെ ഫലങ്ങൾ പരിസ്ഥിതിയുടെ നിലനില്പിന് തന്നെ ഭീഷണിയാവുന്നു . ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് . പരിസ്ഥിതി സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല,ഭാവി തലമുറയുടെ നിലനില്പിന് കൂടി വേണ്ടിയാണെന്ന് നാം തിരിച്ചറിയണം.നാം ഇന്നു ജീവിക്കുന്ന പരിസ്ഥിതിയിലെ വിഭവങ്ങളും സൗകര്യങ്ങളും വരും തലമുറയ്ക്ക്കൂടി അവകാശപ്പെട്ടതാണെന്ന ബോധത്തോടെ വേണം പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നത് .

പരിസ്ഥിതിയുടെ നിലനില്പിലായി മനുഷ്യൻ വിവേകത്തോടെ പ്രവ൪ത്തിക്കേണ്ട സമയമാണിത് . നാം ഓരോരുത്തരും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് തന്നെ ,സംരക്ഷിക്കാൻ സാധിക്കും .ഇത്തരം പ്രവ൪ത്തനങ്ങൾ സ്വയം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ പ്രേരിപ്പിക്കാനുള്ള ബോധവൽക്കരണ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുകയും വേണം .പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ല മാതൃകകൾ കാട്ടി പരിസ്ഥിതിയെ ആരോഗ്യത്തോടെ കാക്കാം.

ശ്രിയ വിജയൻ
3 എ ശ്രീനാരായണ വിലാസം എൽ.പി.സ്കൂൾ വള്ള്യായി
പാനൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം