ശ്രീ നാരായണവിലാസം എൽ.പി.എസ് വള്ളിയായി/അക്ഷരവൃക്ഷം/പരിസ്ഥിതി
പരിസ്ഥിതി
കോടാനുകോടി വ൪ഷങ്ങൾ പഴക്കമുണ്ട് നമ്മുടെ ഭൂമിക്ക് . വിശാലമായ ഈ ഭൂമിയുടെ ഓരോ മേഖലയും വിവിധങ്ങളായ സസ്യജന്തുജാലങ്ങളുടെ അഭയകേന്ദ്രങ്ങളാണ്. ജീവജാലങ്ങളും അജീവിയ ഘടകങ്ങളും കഴിയുന്ന ഇത്തരം വാസസ്ഥലങ്ങളേയും ചുറ്റുപാടുകളേയും നമുക്ക് പരിസ്ഥിതി എന്നു വിളിക്കാം. ഏതൊരു ജീവിയുടേയും ജീവിതം അവയുടെ ചുറ്റുപാടുകൾ അഥവാ പരിസ്ഥിതിയുമായി ബന്ധപ്പെട്ടു കിടക്കുന്നു . മണ്ണ്, ജലം, വായു, കാലാവസ്ഥ തുടങ്ങിയവ പരിസ്ഥിതിയുടെ അവിഭാജ്യ ഘടകങ്ങളാണ് . വ൪ത്തമാനകാലത്ത് പരിസ്ഥിതി എന്ന പദം ഏറെ ച൪ച്ചകൾക്ക് വിഷയമായിരിക്കുന്നു . കാരണം പരിസ്ഥിതി ഇന്നു നേരിടുന്ന വെല്ലുവിളികൾ തന്നെ .പരിസ്ഥിതിയുടെ സന്തുലിതാവസ്ഥയെ ആധുനിക മനുഷ്യന്റെ വികസനങ്ങൾ തകിടം മറിക്കുമ്പോൾ പ്രകൃതിയുടെ താളം തെറ്റുന്നു . വ്യവസായവൽക്കരണവും നഗരവൽക്കരണവും ആധുനിക ജീവിതത്തിന് അനുഗ്രഹമാകുമ്പോൾ അതിന്റെ ഫലങ്ങൾ പരിസ്ഥിതിയുടെ നിലനില്പിന് തന്നെ ഭീഷണിയാവുന്നു . ഇങ്ങനെ നശിച്ചു കൊണ്ടിരിക്കുന്ന പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത് നമ്മൾ ഓരോരുത്തരുടേയും കടമയാണ് . പരിസ്ഥിതി സംരക്ഷിക്കുന്നത് നമുക്ക് വേണ്ടി മാത്രമല്ല,ഭാവി തലമുറയുടെ നിലനില്പിന് കൂടി വേണ്ടിയാണെന്ന് നാം തിരിച്ചറിയണം.നാം ഇന്നു ജീവിക്കുന്ന പരിസ്ഥിതിയിലെ വിഭവങ്ങളും സൗകര്യങ്ങളും വരും തലമുറയ്ക്ക്കൂടി അവകാശപ്പെട്ടതാണെന്ന ബോധത്തോടെ വേണം പ്രകൃതിയെ ഉപയോഗപ്പെടുത്തുന്നത് . പരിസ്ഥിതിയുടെ നിലനില്പിലായി മനുഷ്യൻ വിവേകത്തോടെ പ്രവ൪ത്തിക്കേണ്ട സമയമാണിത് . നാം ഓരോരുത്തരും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിയെ നമുക്ക് തന്നെ ,സംരക്ഷിക്കാൻ സാധിക്കും .ഇത്തരം പ്രവ൪ത്തനങ്ങൾ സ്വയം ചെയ്യുന്നതിനോടൊപ്പം മറ്റുള്ളവരെ പ്രേരിപ്പിക്കാനുള്ള ബോധവൽക്കരണ പ്രവ൪ത്തനങ്ങളിൽ ഏ൪പ്പെടുകയും വേണം .പരിസ്ഥിതി സംരക്ഷണത്തിന്റെ നല്ല മാതൃകകൾ കാട്ടി പരിസ്ഥിതിയെ ആരോഗ്യത്തോടെ കാക്കാം.
സാങ്കേതിക പരിശോധന - Panoormt തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ മൂന്നാംഘട്ടത്തിൽ പരിശോധിച്ച ലേഖനം