പരിസ്ഥിതി
പരിസ്ഥിതി സംരക്ഷണം ഇപ്പോൾ നമ്മൾ ചെയ്യേണ്ട ആവശകതയാണ്.പക്ഷേ ഇപ്പോൾ പരിസ്ഥിതിയെ നമ്മൾ ചൂഷണം ചെയ്യുകയാണ്.
കേരളത്തിലുള്ള ഒരു വലിയ കാര്യമാണ് പരിസ്ഥിതി പ്രശ്നം. പരിസ്ഥിതിയെ ചൂഷണം ചെയ്യുന്നതു കൊണ്ടാണ് അത് നമുക്ക് പ്രളയം, ഉരുൾപ്പൊട്ടൽ, സുനാമി, എന്നിങ്ങനെ നമുക്ക് തിരിച്ച് തരുന്ന്. ഇന്ത്യയിൽ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കേരള ജനത പരിസ്ഥിതി ബോധത്തിൽ മുന്നിലാണ്. വിദ്യാഭ്യാസത്തിലൂടെയും കേട്ടും കണ്ടും ആർജിക്കുന്ന അറിവിന്റെ നിർമിതിയാണല്ലോ മുഖ്യമായും അനൗപചാരിക വിദ്യാഭ്യാസം.രണ്ടു ശാബ്ദം മുമ്പ് ഇവിടെ നടന്ന സൈലന്റ് വാലി സംരക്ഷണ സംഭവമാണ് നമുക്ക് സഹുജന പരിസ്ഥിതി ബോധവൽക്കരത്തിന് അടിത്തറയിട്ടെതെന്നു പറയാം. പ്രകൃതി എന്ന പ്രതിഭാസത്തിന്റെ വിവിധ വശങ്ങളെപ്പറ്റിയും,അവയിൽ മനുഷ്യൻ ഇടപ്പെട്ടാൽ ഉണ്ടാകുന്ന ഭവിക്ഷ്യത്തുകളെളെപ്പറ്റിയും അറിവുണ്ടാകുന്നതാണ് പരിസ്ഥിതി ബോധം. മനുഷ്യന് ഭൂമുഖത്ത് നിലനിൽക്കാനും ചുറ്റുമുള്ള ജൈവമണ്ഡലത്തെ നിലനിർത്താനും ഇന്ന് ഈ അറിവ് അനിവാര്യമാണ്.
വന സംരക്ഷണം എന്നത് നമ്മൾ ഈ പരിസ്ഥിതിയിൽ ചെയ്യേണ്ട ഒരു വലിയ കാര്യമാണ്. അദിമ മനുഷ്യന്റെ ആവാസ ഭൂമിയായിരുന്നു കാട്.അതായത് നമ്മുടെയെല്ലാം മഹാന്മാരുടെ ജന്മഭൂമിയും കർമ്മഭൂമിയും.
കാലാന്തരത്തിൽ മനുഷ്യൻ പുരോഗതിയിലേക്ക് പ്രയാണം ചെയ്യാനാരംഭിച്ചു.കാടുകൾ നാടുകളായി.ക്യഷിക്കും വാസസ്ഥലങ്ങൾക്കും വേണ്ടിയാണ് ആദ്യഘട്ടത്തിൽ വനനശീകരണം നടന്നതെങ്കിൽ പിന്നീട് അത് ചൂഷണത്തിന്റെ ഉപാധിയായി മാറി. അതൊരു വൻദുരന്തത്തിന്റെ ആരംഭമായിരുന്നു. പത്തൊമ്പതാം നൂറ്റാണ്ടിന്റെ അന്ത്യഘട്ടങ്ങളിൽ കേരളത്തിൽ മാത്രം എഴുപത്തിയഞ്ച് ശതമാനത്തോളം വനമുണ്ടായിരുന്നതായി കണക്കുകൾ സൂചിപ്പിക്കുന്നുണ്ട്.എന്നാൽ ഇത് ഇരുപതാം നൂറ്റാണ്ട് ആയപ്പോഴേക്കും അൻപത് ശതമാനമായി കുറഞ്ഞു.ഈ കാലഘട്ടങ്ങളിലാണെങ്കിൽ വനഭൂമി കയ്യേറ്റവും നശീകരണവും വളരെ ഉയർന്ന തോതിലാണ്.നടക്കുന്ന അതിക്രമങ്ങൾ ഭൂമിയുടെ നിലനിൽപ്പിനുതന്നെ ഭീഷണിയാണ്.വനം ഇല്ലാതാകുമ്പോൾ ഇല്ലാതാകുന്നത് അതുമായി ബന്ധപ്പെട്ട ഒരു ആവാസവ്യവസ്ഥകൂടിയാണ്.അത് കാലക്രമത്തിൽ മനുഷ്യനെയും ബാധിച്ചേക്കും.
നമ്മുടെ നാട്ടിൽ പരിസ്ഥിതി പ്രശ്നം എന്ന് പറഞ്ഞാൽ വൻവിപത്താണ്. മനുഷ്യന്റെ ആവശ്യത്തിനുള്ളതെല്ലാം ഈ പ്രകൃതിയിലുണ്ട്.എന്നാൽ അത്യാർത്തിക്കുള്ളതില്ല എന്ന് ഗാന്ധിജി പറഞ്ഞിട്ടുണ്ട്.എന്നാൽ ഇന്ന് മനുഷ്യൻ ഈ വാകൃത്തിന്റെ അന്തഃസാരം മറന്നിരിക്കുകയാണ്.വികസനത്തിന്റെ പേരുപറഞ്ഞത് അവൻ ഏർപ്പെടുന്ന വിവിധ പ്രവർത്തനങ്ങൾ സമൂലമായ ഒരു നാശത്തിലേയ്ക്കാണ് വഴിവയ്ക്കുന്നതാണ്.കുന്നുകൾ ഇല്ലാതാകുന്നതും ജലസ്രോതസുകളായ വയലുകളും തോടുകളും ഇല്ലാതാകുന്നതും മണലൂറ്റലും നദികളുടെ ആഴം വർധിക്കലുമെല്ലാം സൃഷ്ടിക്കുന്ന പരിസ്ഥിതി പ്രശ്നങ്ങൾ വളരെ ഗുരുതരമാണ്.
കുന്നുകൾ ഏതൊരു നാടിന്റെയും അനുഗ്രഹങ്ങളാണ്. കുന്നുകൾ ഉള്ള ഇടങ്ങളിൽ അതിനെ ചുറ്റിപ്പറ്റി പോകുന്ന ഒരു ആവാസവ്യവസ്ഥയും ഉണ്ടാകും.വിവിധ തരത്തിലുള്ള ഒരു ആവാസ വ്യവസ്ഥയും ഉണ്ടാകും.വിവിധ തരത്തിലുള്ള സസ്യലതാദികളും ചെറു പക്ഷികളും മൃഗങ്ങളും അരുവികളുമെല്ലാമാണ് ഇതിൽ ഉൾപ്പെടുന്നത്.കൂടാതെ അമൂല്യമായ ധാതു സമ്പത്തും കുന്നിൻ പ്രദേശങ്ങളിൽ സംഭരിക്കപ്പെട്ടിരിക്കുന്നു.നിരന്ന പ്രദേശങ്ങൾ നിർമ്മിക്കുന്നതിനും മണ്ണെടുക്കുന്നതിനും വേണ്ടിയാണ് കുന്നുകൾ ഇടിച്ചുനിരത്തുന്നത്.ഇത് തദ്ദേശങ്ങളിലെ കാലാവസ്ഥയെ പോലും പ്രത്യാഘാതങ്ങൾ ഉളവാക്കുമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ തെളിയിക്കുന്നത്.
ആധുനിക ലോകം നേരിടാൻ പോകുന്ന വലിയൊരു പ്രതിസന്ധി ജലദൗർലഭ്യവുമായി ബന്ധപ്പെട്ടതാണ്.ലോകം മുഴുവൻ കുടിവെള്ളത്തിനായി നെട്ടോട്ടമോടുകയാണിപ്പോൾ.ജലസ്രോതസുകളായ വയലുകളും തോടുകളും അതിവേഗം നഷ്ടപ്പെടുന്നത് ഈ അവസ്ഥയുടെ ആക്കം കൂട്ടുന്നു.ജലസംരക്ഷണത്തിനുള്ള പ്രകൃതീദത്ത മാർഗങ്ങൾ നശിക്കുന്നതനുസരിച്ച് പകരം സംവിധാനങ്ങളൊന്നും ഒരുക്കപ്പെടുന്നുമില്ല.ഇങ്ങനെ പോയാൽ ഗ്വെ"ളളം വെള്ളം സർവ്വത്ര തുള്ളി കുടിക്കാൻ നിലവത്വ"എന്ന അവസ്ഥയിൽ എത്തിച്ചേരാൻ അധിക സമയം വേണ്ടിവരില്ല.
നമ്മുടെ പരിസ്ഥിതിയെ സംരക്ഷിക്കാൻ തൈകൾ മാത്രം നട്ടാൽ മാത്രം മതിയോ? തൈനടുക എന്നുള്ളതു പരിസ്ഥിതിക്കു നല്ലതാണെന്ന് മനസിലാക്കുന്നതോടൊപ്പം തന്നെ, പരിസ്ഥിതി എന്തുകൊണ്ട് സംരക്ഷിക്കപ്പെടുന്നില്ല എന്നും, അത് ഇനിയും നശിക്കാതെ നിലനിൽക്കണമെങ്കിൽ തൈകൾ നടുന്നതിനപ്പുറത്തേക്ക് ചില അടിസ്ഥാന പ്രശ്നങ്ങൾ മനസിലാക്കേണ്ടതും പരിഹരിക്കേണ്ടതുമായിട്ടുണ്ടെന്നും അറിയണം. ആ അന്വേഷണം ഞാനും നിങ്ങളും അടുങ്ങുന്ന സമൂഹത്തിലേക്കാണ് വിരൽ ചൂണ്ടേണ്ടത്.
പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് കാലങ്ങളായി തുടർന്നുകൊണ്ടേയിരിക്കുന്ന ഒരു പ്രക്രിയയാണ് തൈനടൽ എന്നുള്ളത്.ഇത്തവണ തിരെഞ്ഞെടുപ്പുമായ് ബന്ധപ്പെട്ട് പരിസ്ഥിതി സംരക്ഷണം ഒരു വിഷയമായ് ഉയർന്നു വരികയും പല നേതാക്കളും തൈനടുക എന്ന സൽപ്രത്തി ഏറ്റെടുക്കുകയും ചെയ്തു.പലരും പുരുപക്ഷത്തിന്റെ യാത്ര തൈകൾ നടുമെന്നുകൂടി പ്രഖ്യാപിച്ചപ്പോൾ,ഈ വർഷം കേരളത്തിൽ പരിസ്ഥിതിദിനം എണ്ണമറ്റ തൈകൾക്ക് സാക്ഷിയാവുകയാണ്.പക്ഷേ കേരളത്തിൽ ഇത്രയം കാലം പരിസ്ഥിതി ദിനങ്ങളിലും അല്ലാതെയും സർക്കാരും ഇതര ഏജൻസികളും നട്ടതൈകളിൽ 10% എങ്കിലും മരങ്ങളായി മാറിയിരുന്നെങ്കിൽ ഈ ജൂൺ അഞ്ചിന് ഇത്രയും തൈനടാൻ ഈ കൊച്ചു കേരളത്തിൽ കഴിയുമായിരുന്നില്ല.അതുകൊണ്ടുതന്നെ തൈ നടൽ യജ്ഞം ഒരിക്കലും മറ്റ് ആവാസ വ്യവസ്ഥയ്ക്ക് പകരമാവില്ലെന്നറിയുക.ഒരുമരമല്ല ആവാസവ്യവസ്ഥ എന്നറിയുക.ഒരുപാടുവിവിധയിനം സസ്യങ്ങളും,മൃഗങ്ങളുംസൂക്ഷ്മജീവികളും,ജൈവഘടകങ്ങളും അതുനോടനുബന്ധിച്ച് രൂപപ്പെടുന്ന സ്വാഭാവിക സഹവർത്തിത്ത്വവും ആണ് ഒരു ആവാസവ്യവസ്ഥയെ രൂപപ്പെടുത്തുന്നത്.ആയിരക്കണക്കിന് വർഷത്തെ പരിണാമ പ്രക്രിയയുടെ ഫലമായാണ് ആ ആവാസവ്യവസ്ഥ നമുക്ക് ഏറ്റവും മികച്ച പരിസ്ഥിതിസേവനം ചെയ്യുന്ന രീതിയിലേക്ക് രൂപപ്പെട്ടുവരുന്നത്.ആതിരപ്പള്ളി പോലെയുള്ള ഒരു ആവാസവ്യവസ്ഥ ഇങ്ങനെ രൂപപ്പെട്ടതാണ്.എത്ര ലക്ഷം തൈകൾ നട്ടാലും ആതിരപ്പള്ളിയിലെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നതിന് പകരമാവില്ല.
"പരിസ്ഥിതി നാശത്തിന്റെ മൂലകാരണം അന്വേഷിച്ച് പോകുമ്പോൾ നാമെത്തുന്നത് പ്രകൃതി വിഭാവങ്ങളുടെ അനിയന്ത്രിത ഉപയോഗവും ചൂഷണവും എന്ന യാഥാർത്ഥ്യത്തിലേക്കാണ്.പരിസ്ഥിതികാവബോധവും കടമയും തൈകൾ നടലിൽ കേന്ദ്രീകരിക്കുമ്പോൾ നമുക്ക് തിരിച്ചുപിടിക്കാനാവാത്തവിധം നഷ്ടപ്പെടുന്നതും, നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നതും എന്താണെന്നും അതിനുകാരണക്കാർ നാം തന്നെയാണെന്നും തിരിച്ചറിയേണ്ടതും അതിനനുസരിച്ച് പ്രവർത്തിക്കേണ്ടതും നാം അടങ്ങുന്ന പരിസ്ഥിതിയുടെ നിലനിൽപ്പിന് ആവശ്യമാണ്.
നമ്മൾ പിശുക്കന്മാർ എന്ന് വിളിച്ച് കളിയാക്കുന്ന പഴയ തലമുറ ഈ രീതിയിൽ ആർഭാട ജീവിതം നയിച്ചിരുന്നുവെങ്കിൽ നമ്മളോരോരുത്തരും പ്രാണവായുവിനായി ഓക്സിജൻ പാർലറുകളിൽ നിത്യ സന്ദർശകരായ് തീർന്നേനേ.കുടിവെള്ളത്തിനായ് പരസ്പരം യുദ്ധം ചെയ്തനേ.അവർക്ക് ആത്യാവശം, ആവശ്യം, അനാവശ്യം, ആർഭാടം എന്നതിന് കൃത്യമായ വേർതിരിവുണ്ടായിരുന്നു.അവരുടെ ജീവിതശൈലി അത്യാവശങ്ങളുടെയും ആവശ്യങ്ങളുടെയും അടിസ്ഥാനത്തിലുള്ളതായിരുന്നു.ആർഭാടങ്ങളിൽ നിന്നും അരമനയിൽ നിന്നും ലാളിത്യത്തിന്റെ പ്രകൃതിയിലേക്കു തിരിച്ചു നടന്ന ബുദ്ധനാണ് നമുക്കും വരും തലമുറയ്ക്കും വഴികാട്ടേണ്ടത്.ആർഭാടത്തിൽനിന്നും ആവശ്യത്തിലേക്കുള്ള തിരിച്ചു പോകലാണ് പരിസ്ഥിതിസംരക്ഷണത്തിന്റെ പ്രവൃത്തി പഥം. വിവരമുള്ള ബുദ്ധന്മാർക്കുമാത്രമേ പ്രകൃതിയുടെ വിലയറിയൂ, ഓരോ ആവാസവ്യവസ്ഥയുടെയും അതിലെ മണൽത്തരിയുടെയും, ഓരോ തുള്ളിവെള്ളത്തിന്റെയും, പ്രാണ വായുവിന്റെയും വിലയറിയൂ.മടങ്ങാം പ്രക്യതിയുടെ മടിത്തടിലേക്ക്, ബുദ്ധനായ്.
പരിസ്ഥിതി സംരക്ഷിക്കണം. പ്രളയം, ഉരുൾപ്പൊട്ടൽ, സുനാമി ഇതൊന്നും വരാതിരിക്കാനായി കുന്നുകൾ ഇടിച്ചു നിരത്താതിരിക്കുക. കുളങ്ങൾ വെട്ടി തരിശ് ഭൂമിയെപ്പോലെയാക്കരുത്. തോടുകളുടെ ആഴം കൂട്ടരുത്.മരങ്ങളെ വെട്ടിനശിപ്പിക്കരുത്. ഇതെല്ലാം നമ്മൾ ചെയ്ത് പരിസ്ഥിതിയെ സംരക്ഷിക്കുക.
|