ആർ. എച്ച്. എസ്. എസ് രാമനാട്ടുകര/അക്ഷരവൃക്ഷം/എന്തുണ്ട് നാളേക്കായ്...
എന്തുണ്ട് നാളേക്കായ്...
സമൂഹം ഇന്ന് അഭിമുഖീകരിക്കുന്ന വലിയ പ്രശ്നങ്ങളിൽ ഒന്നാണ് പരിസ്ഥിതി നശീകരണം. ജീവൻ്റെ ഉറവിടം ഭൂമിയിൽ നിന്നാണ്. മണ്ണിൽ നിന്നാണ് ആ മണ്ണിൽ നിന്നാണ് സംസ്കാരമുണ്ടാകുന്നത്. എന്നാൽ ഇന്ന് ആ മണ്ണിനെ മലിനമാക്കുന്നത് മനുഷ്യൻ തന്നെയാണ്. നമ്മുടെ ഓരോ പ്രവൃത്തിയും നമ്മുടെ നിലനില്പിനെ തന്നെയാണ് ബാധിക്കുന്നത്. മനുഷ്യൻ്റെ ജീവിത ശൈലി തന്നെയാണ് ഈ അവസ്ഥക്ക് കാരണം. ബുദ്ധി കൊണ്ടും ശക്തികൊണ്ടും ശാസ്ത്ര വളർച്ചയെ ഏറ്റവും സ്വാധീനിക്കാൻ സാധിച്ച മനുഷ്യന് എന്തുകൊണ്ട് അത് പ്രകൃതിസംരക്ഷണത്തിലുമായിക്കൂടാ.പ്രകൃതിയോടിണങ്ങിയ ശാസ്ത്ര രീതികൾ നമുക്ക് പിന്തുടരാനാകും. തുറന്നിട്ട ജനലുകൾക്കു പകരം അടച്ചിട്ട എ.സി. മുറികളിൽ കഴിയുന്ന നമ്മുടെ ആഡംബര ജീവിത രീതിയെ നാം മാറ്റിയെടുക്കേണ്ടതുണ്ട്. മനുഷ്യനെ സംബന്ധിച്ചിടത്തോളം മണ്ണിനോടടുക്കുകയെന്നാൽ രാസവളങ്ങളും കീടനാശിനികളും കൊണ്ട് മണ്ണിൻ്റെ സ്വാഭാവികതയെ ഇല്ലാതാക്കുക എന്നാണർത്ഥം. മണലൂറ്റലും മണ്ണുമാന്തിയന്ത്രവും കൊണ്ട് മനുഷ്യൻ പ്രകൃതിയെ ദ്രോഹിക്കുകയാണ്. ശാസ്ത്രീയമായ മനുഷ്യൻ്റെ നേട്ടങ്ങൾ എല്ലാം തന്നെസ്വാർത്ഥതാത്പര്യത്തോടെ ഉപയോഗിക്കാൻ തുടങ്ങിയതോടുകൂടിയാണ് നമ്മുടെ അപചയവും ആരംഭിക്കുന്നത്.പാരിസ്ഥിതികമായ സാഹചര്യങ്ങൾ മറികടക്കാൻ ശ്രമിക്കുമ്പോഴേക്കും സൂക്ഷമാണുക്കളുടെ രൂപത്തിലൂടെ പുതിയ വെല്ലുവിളികളെ നമുക്ക് അതിജീവിക്കേണ്ടി വരുന്നു. ശാസ്ത്രം കൊണ്ട് എന്തിനേയും കൈ പിടിയിലൊതുക്കാമെന്ന മനുഷ്യൻ്റ അഹങ്കാരത്തിനേറ്റ തിരിച്ചടിയാണ് നാം ഇപ്പോൾ അനുഭവിക്കുന്ന കൊറോണ വൈറസ് .ഒരു കുഞ്ഞു സൂക്ഷ്മജീവിയെ പോലും ശാ സ്ത്രമെന്ന അസ്ത്രം കൊണ്ട്തടുക്കാനാവുന്നില്ലെന്ന് നാം തിരിച്ചറിഞ്ഞു കൊണ്ടിരിക്കുന്നു. അതു കൊണ്ട് പ്രക്യത്യനുകൂലമായ ശാസ്ത്രീയ മുന്നേറ്റങ്ങളിലൂടെ മാത്രമേ മനുഷ്യന് ഒരു പുനരുജീവനം സാധ്യമാകൂ. നാം സൃഷ്ടിച്ചെടുത്ത ശാസ്ത്ര സാങ്കേതിക ശക്തികളെ പ്രകൃതി സൗഹാർദമായ രീതിയിൽ ഉപയോഗിക്കുന്നതിലൂടെ മാത്രമേ ഇനി നമുക്ക് മുന്നോട്ടു പോകാനാകൂ അല്ലാതെ പഴയതിലേക്കുള്ള തിരിച്ചു പോക്കല്ല നമുക്ക് ഇന്ന് ആവശ്യം. സ്വാർത്ഥത വെടിഞ്ഞ് മനുഷ്യത്വപരമായ കരുതലും സ്നേഹവും കൊണ്ട് പ്രകൃതിയെ നമുക്ക് വീണ്ടെടുക്കേണ്ടതുണ്ട്. പരിസ്ഥിതിയാണ് നമ്മുടെ ജീവൻ്റെ ആധാരം അതിനെ സ്നേഹിക്കുക സംരക്ഷിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൊണ്ടോട്ടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ