ഗവ. എൽ പി എസ് മഞ്ചാൻപാറ/അക്ഷരവൃക്ഷം/കുട്ടിക്കളിയല്ല ഈ കൊറോണക്കാലം
കുട്ടിക്കളിയല്ല ഈ കൊറോണക്കാലം
വൃക്ഷങ്ങൾക്ക് പകരം കെട്ടിടങ്ങളാലും സമ്പന്നമായ ഒരിടം. കുഞ്ഞു കുഞ്ഞു പെട്ടികൾ അടുപ്പിച്ചടുപ്പിച്ച് നിരത്തി വച്ചിരിക്കുന്നതു പോലെ വീടുകളാൽ നിറഞ്ഞിരിക്കുന്നു. കളിപ്പാട്ടങ്ങൾ പോലെ നിരത്തിലൂടെയുള്ള യാത്രാ വാഹനങ്ങളുടെ പോക്കും, മുക്കിലും മൂലയിലും തിങ്ങി നിൽക്കുന്ന ജനങ്ങളും ഈ പട്ടണത്തിന്റെ പ്രത്യേകതയായി തോന്നിയേക്കാം. കേൾക്കുമ്പോൾ മനോഹരമായി തോന്നാമെങ്കിലും മനോഹരമെന്നത് ഈ പ്രദേശത്തെ തൊട്ടു തീണ്ടിയിട്ടില്ല. മണി മാളിക പോലെ കെട്ടിയുയർത്തിയ വീടിന്റെ മുറ്റത്തിരുന്നു കളിച്ചു കൊണ്ടിരിക്കുന്ന ബാലൻ. പെട്ടെന്ന് അപ്പൂ...... അപ്പൂ...... എന്നൊരു വിളി കേട്ടു. അവന്റെ അമ്മയുടേതായിരുന്നു ആ വിളി. വീട്ടിനകത്ത് കയറിയ അപ്പു ടിവിയിൽ നിന്നുയർന്ന വാർത്തയ്ക്കായി കാതോർത്തു. കൊറോണയെക്കുറിച്ചായിരുന്നു ആ വാർത്ത. വാർത്ത കേട്ടിട്ട് അപ്പു ചോദിച്ചു, ആരാ മുത്തശ്ശി ഈ കൊറോണ? എന്തിനാ കൊറോണ വരുന്നത്? ഇത് കേട്ടതും എല്ലാവരും പൊട്ടിച്ചിരിച്ചു. എന്നാലും അവരാരും തന്നെ ആ ചോദ്യത്തിന്റെ ഗൗരവം മനസിലാക്കിയിരുന്നില്ല. തുടർന്നും കൊറോണയെ കുറിച്ചുളള വാർത്തകൾ പ്രചരിച്ചു കൊണ്ടേയിരുന്നു. എന്നാലും അപ്പുവിന്റെ കുടുംബവും കൊറോണയെ നിസ്സാരമായി കരുതി. ഒരു ദിവസം അപ്പുവിന്റെ സഹോദരൻ അക്കുവിന് കടുത്ത തൊണ്ട വേദനയും ചുമയും പനിയും അനുഭവപ്പെട്ടു. തുടർന്ന് അവന്റെ അച്ഛൻ അവനെ ആശുപത്രിയിൽ കൊണ്ടു പോയി. അക്കുവിനെ പരിശോധിച്ച ഡോക്ടർ അവന് കൊറോണയാണെന്ന് മനസ്സിലാക്കി. അതിനാൽ ഡോക്ടർ അവനെ ഐസലേഷൻ വാർഡിലേക്ക് മാറ്റി. എന്നാൽ അതു കൊണ്ടൊന്നും തീർന്നില്ല. അക്കുവിനോട് ഇടപഴകിയ എല്ലാപേരേയും നിരീക്ഷണത്തിൽ ആക്കി. അതോടെ അവർ എല്ലാവരും ഒരു പാഠം പഠിച്ചു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ