Schoolwiki സംരംഭത്തിൽ നിന്ന്
{
അവനിയ്ക്കായി
രക്ഷിച്ചിടാം, നമുക്ക് രക്ഷിച്ചിടാം,
ഭൂമിദേവിയെ രക്ഷിച്ചിടാം.
കൊറോണ തൻ കളി വിളയാട്ടത്താൽ
ശ്വാസംമുട്ടുന്ന മനുഷ്യാ
ഹേ, മനുഷ്യാ,
ഇത്തിരിപ്പോന്നൊരു ത്തൻ
അജയ്യനാം നിന്നെ വീർപ്പുമുട്ടിച്ചിടുമ്പോൾ,
നീ നിനച്ചിരുന്നില്ലിതുപോലൊരു ദിനം.
സ്വാർത്ഥനായ നീയെല്ലാം മലിനമാക്കിയല്ലേ,
എല്ലാം മലിനമാക്കിയില്ലേ❔
നീ തള്ളിയിടും വിഷപ്പുകയാൽ
വായു ,വെള്ളം ,മണ്ണ് എല്ലാം മലിനമാക്കിയില്ലേ❔
മരങ്ങളെല്ലാം വെട്ടി, പാടങ്ങളെല്ലാം നികത്തി, ഭൂമിയെ വന്ധ്യയാക്കിയില്ലേ❔
ഇനിയെന്ത്❔
വീട്ടിനുള്ളിലടയ്ക്കപ്പെട്ട് പകച്ചുനിൽക്കുന്ന നീ ,
കിളിവാതിലിലൂടെ കാണുന്നതെന്ത്❔ കേൾക്കുന്നതെന്ത്❔
കിളികൾ തൻ കളകൂജനം കേൾക്കുന്നില്ലേ❔
നിശബ്ദമാം വീഥിയിലൂടെ മുഖംമൂടി ധാരികൾ തൻ സഞ്ചാരം കാണുന്നില്ലേ, നീ❔
നിൻ വാടിയിലെ പൂക്കളിൽ വണ്ടിന്റെ മൂളൽ
കേൾക്കുന്നില്ലേ❔
നിൻ പ്രാണവായു പുഷ്പസുഗന്ധം പേറി
നിൻ നാസികയിലൂടെ പോകുമ്പോൾ,
എന്ത് നിന്നന്തരംഗം മന്ത്രിക്കുന്നത്❔
നിൻ ദിവാസ്വപ്നങ്ങളിൽ പോലുമില്ലാത്ത ഈ അവസ്ഥ❗
ശാന്തനാകൂ❗
പ്രകൃതി തൻ രക്ഷയ്ക്കായി
നിൻ രക്ഷയ്ക്കായി..............
🌸
|