ഗവൺമെന്റ് വി.എച്ച്.എസ്.എസ്. തിടനാട്/അക്ഷരവൃക്ഷം/പോയ കാലം

Schoolwiki സംരംഭത്തിൽ നിന്ന്
15:38, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Jincyjincy (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്=പോയ കാലം <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോയ കാലം
<poem>

ഒരു കാലമുണ്ടായിരുന്നീ പ്രകൃതി തൻ സൗന്ദര്യമെങ്ങും നിറഞ്ഞ കാലം ഒരായിരം വൃക്ഷങ്ങൾ തിങ്ങി നിറഞ്ഞൊരു ഹരിത വൃന്ദവനമായ ഭൂമി പൂങ്കുയിൽ തൻ മധുര നാദത്താൽ ഉണരുന്ന പൂക്കളും ലതകളും ചിരിതൂകി നിന്നൊരാ പോയകാലം

പൂത്തമരങ്ങളും പൂമരച്ചില്ലയും പൂമണം വീശും കാറ്റിലുല ഞ്ഞൊരാ വസന്തകാലം അറിയാതെ ആത്‌മാവിൽ ആനന്ദമുണർന്നീടും അകലെയാം പ്രകൃതി തൻ സൗന്ദര്യമോർത്താൽ

ഈവിധം ബഹുവിധ കാഴ്ചകൾ തൻ സാഗരമാം പ്രപഞ്ചം അകതാരിലിന്നൊരു ഓർമ്മയായി മാറുന്നു പ്രകൃതി ഭംഗി തൻ ശോഭ മാഞ്ഞതെങ്ങനെ എന്നതിനു ത്തരം നമ്മൾ മനുഷ്യർ തന്നെ