ജി.എച്ച്.എസ്.എസ്. കാരക്കുന്ന്/അക്ഷരവൃക്ഷം/ തേങ്ങലായൊഴുകുന്നു ദു:ഖവെള്ളം

Schoolwiki സംരംഭത്തിൽ നിന്ന്
15:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 18026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= തേങ്ങലായൊഴുകുന്നു ദു:ഖവെള്ള...' താൾ സൃഷ്ടിച്ചിരിക്കുന്നു)
തേങ്ങലായൊഴുകുന്നു ദു:ഖവെള്ളം

പ്രകൃതി തൻ കാറ്റ് തലോടി
കളകളമൊഴുകുമാ പുഴയോരം
ചൈതന്യമേറും മരതകക്കുരുവികൾ
കലപില കൂട്ടുന്ന വാനമെങ്ങും
ദാഹാർത്തരായ കിടാങ്ങൾക്കെല്ലാം
അത്താണിയാണീ പുഴയോരം
ചാടിക്കളിക്കുന്ന മാൻ കിടാങ്ങളെ
കാത്തു നിൽക്കുന്ന പൊൻമാനുകൾ
എൻ ജാലക വാതിലിനപ്പുറം
എത്ര മനോഹരമാണീ പുഴയും തീരവും!
പാൽനിലാവുദിക്കുമ്പോൾ
മരതകക്കാറ്റേറ്റ്
പാലൊളി ചിതറിയൊഴുകിയ പുഴ
ഇന്നിതാ കരയുന്നു,
മർത്യൻ്റെ ക്രൂര കരങ്ങളിൽ പിടയുന്നു
തേങ്ങലായ് ഒഴുകുന്നു ദുഃഖവെള്ളം!
 

മിസ്ബാന തരകൻ. ടി
9 H ജി.എച്ച്.എസ്.എസ്. കാരക്കുന്ന്
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത