പ്രകൃതി തൻ കാറ്റ് തലോടി
കളകളമൊഴുകുമാ പുഴയോരം
ചൈതന്യമേറും മരതകക്കുരുവികൾ
കലപില കൂട്ടുന്ന വാനമെങ്ങും
ദാഹാർത്തരായ കിടാങ്ങൾക്കെല്ലാം
അത്താണിയാണീ പുഴയോരം
ചാടിക്കളിക്കുന്ന മീൻ കിടാങ്ങളെ
കാത്തു നിൽക്കുന്ന പൊൻമാനുകൾ
എൻ ജാലക വാതിലിനപ്പുറം
എത്ര മനോഹരമാണീ പുഴയും തീരവും!
പാൽനിലാവുദിക്കുമ്പോൾ
മരതകക്കാറ്റേറ്റ്
പാലൊളി ചിതറിയൊഴുകിയ പുഴ
ഇന്നിതാ കരയുന്നു,
മർത്യൻ്റെ ക്രൂര കരങ്ങളിൽ പിടയുന്നു
തേങ്ങലായ് ഒഴുകുന്നു ദുഃഖവെള്ളം!