സേക്രട്ട് ഹാർട്ട് എൽ പി എസ് രാമല്ലൂർ/അക്ഷരവൃക്ഷം/ ശുചിത്വം**
ശുചിത്വം**
ഒരു ദിവസം മുറ്റത്ത് കളിക്കുകയായിരുന്നു അപ്പു.അമ്മ അവനെ ഭക്ഷണം കഴിക്കാൻ വിളിച്ചു. അവൻ കുറച്ച് വെളളം എടുത്ത് കൈയുടെ മുകളിൽ ഒഴിച്ചു' എന്നിട്ട് ചെന്നിരുന്ന് ഭക്ഷണം കഴിച്ചു.അമ്മ അവനോട് ചോദിച്ചു നി കൈ വൃത്തിയായി കഴുകിയോ. അവൻ അതൊന്നും കേൾക്കാതെ ഇരുന്ന് കഴിച്ചു.അമ്മ പറഞ്ഞു. " അപ്പു നീ മണ്ണിൽ കളിച്ചിട്ട് കൈവൃത്തിയായി കഴുകാതെ ഇരുന്നാൽ നിനക്ക് വല്ല അസുഖങ്ങളും വരും' ഇതൊന്നും കേൾക്കാതെ അവൻ മുറ്റത്ത് ഇറങ്ങി കളിക്കാൻ തുടങ്ങി. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ അപ്പുവിന് നല്ല വയറുവേദന' അവൻ അലറി കരയുവാൻ തുടങ്ങി.. അമ്മ വന്നു ചോദിച്ചു എന്നാ അപ്പു നിനക്ക് പറ്റിയത്. എനിക്ക് ഭയങ്കര വയറുവേദന: അമ്മ അവനെ ആശുപത്രിയിൽ കൊണ്ടുപോയി. അമ്മ ഡോക്ടറി നോട് പറഞ്ഞു ഇവൻ ഭക്ഷണം കഴിക്കുമ്പോൾ കൈവൃത്തിയായി കഴുകാറില്ല. എത്ര പറഞ്ഞാലും അനുസരിക്കാറില്ല.' ഡോക്ടർ പറഞ്ഞു രണ്ടു നേരം കുളിക്കുകയും ഭക്ഷണം കഴിക്കുന്നതിന് മുമ്പ് കൈയും മുഖവും സോപ്പുപയോഗിച്ച് വൃത്തിയായി കഴുകണം. വ്യക്തി ശുചിത്വം നമുക്ക് അത്യാവശ്യമാണ്. ഓരോ ത്തർക്കും വ്യക്തി ശുചിത്വം ഉണ്ടെങ്കിലെ സമൂഹ ശുചിത്വം ഉണ്ടാകു അവൻ ഒരിക്കലും വ്യക്തി ശുചിത്വം പാലിക്കാതെ ഇരുന്നിട്ടില്ല.
സാങ്കേതിക പരിശോധന - Anilkb തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോതമംഗലം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ രണ്ടാംഘട്ടത്തിൽ പരിശോധിച്ച ലേഖനം