സെൻറ് ജോൺസ് മോഡൽ എച്ച്.എസ്.എസ്. നാലാഞ്ചിറ/അക്ഷരവൃക്ഷം/വീണ്ടെടുക്കാം കേരളത്തെ
വീണ്ടെടുക്കാം കേരളത്തെ
പരിസ്ഥിതി സംരക്ഷിക്കുന്നത് ഇന്നത്തെ സമൂഹത്തിലെ ഓരോ പൗരനും അടിസ്ഥാന ആവശ്യമാണ്. പ്രകൃതി നമ്മുടെ അമ്മയാണ്. നാം നമ്മുടെ അമ്മയെ എത്രത്തോളം സ്നേഹിക്കുന്നുവോ അത്രത്തോളം പ്രകൃതിയും സ്നേഹിക്കണം. നാം എങ്ങനെ പ്രകൃതിയെ സ്നേഹിക്കുന്നുവോ അതുപോലെതന്നെ പ്രകൃതി നമ്മെ സ്നേഹിക്കും. നമ്മളിൽ പലരും പ്രകൃതിയെ സംരക്ഷിക്കുന്നതിന് പകരം സ്വന്തം സുഖ സൗകര്യങ്ങൾക്ക് വേണ്ടി പ്രകൃതി നശിപ്പിക്കുകയാണ്. നമ്മളിൽ പലരും ആർഭാടത്തിന് ഈ വാഹനങ്ങൾ വാങ്ങി കൂട്ടുന്നു. വാഹനങ്ങളിൽ നിന്ന് പുറത്തു തള്ളുന്ന കാർബൺ അധിക അളവിൽ ഭൂമിയിൽ പതിക്കുമ്പോൾ അവ പ്രകൃതിയെ സാരമായി ബാധിക്കുന്നു. എന്നാൽ നാം അതിനെ കുറിച്ച് ചിന്തിക്കുന്നില്ല. നമ്മുടെ സംസ്ഥാന പ്രളയത്തിൽ നിന്വീണ്ടെടുക്കാം കേരളത്തെ അതിജീവിച്ചു വരുമ്പോൾ തന്നെ അടുത്ത മഹാമാരിയായി കൊറോണ വൈറസ് വന്നുകഴിഞ്ഞു. വൈറസിനെ എതിർത്ത് യുദ്ധം ചെയ്യുന്ന അവസ്ഥയിലാണ് ഇപ്പോൾ നാമെല്ലാവരും. വൈറസിന് എതിർത്തു യുദ്ധക്കളത്തിൽ പോരാടുന്ന ആരോഗ്യ പ്രവർത്തകർക്കും മറ്റെല്ലാവർക്കും ജനങ്ങൾ ഒട്ടാകെ കടപ്പെട്ടിരിക്കുന്നു. ഓരോ ദുരന്തങ്ങളും നമ്മൾ ഓരോ ഗുണപാഠമാണ് പകർന്നു തരുന്നത്. കൊറോണ നമ്മെ പഠിപ്പിച്ചത് ഒത്തൊരുമയോടെ മുന്നോട്ടു പോയാൽ എന്തും നേരിടാൻ ആകും എന്ന മഹത്തായ ഗുണപാഠമാണ്. ഇപ്പോൾ കൊറോളയുടെ വിഷയത്തിൽ മറ്റു സംസ്ഥാനങ്ങളിൽ നിന്ന് കേരളം വിജയം കൈപ്പറ്റി ഇരിക്കുകയാണ് എന്നത് എല്ലാവർക്കും സന്തോഷം ഉളവാക്കുന്ന വിഷയമാണ്. ഇപ്പോൾ എല്ലായിടത്തും മലിനീകരണം ഉയർന്നു നിൽക്കുകയാണ് ഞാൻ പരിസ്ഥിതിയെ വേണ്ടത്ര ശ്രദ്ധിക്കുന്നതിൽ പ്രളയം ഉണ്ടായത് എന്ന് സംശയം പറയാനാകും. പ്രളയം ഉണ്ടായപ്പോൾ കടൽ തീരങ്ങളിലേക്ക് കൊണ്ട് മാലിന്യം നമ്മെ മാധ്യമങ്ങളിലൂടെ കണ്ടതല്ലേ. ഇനിയെങ്കിലും നാം നമ്മുടെ ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ സംരക്ഷിക്കാം. വൃക്ഷങ്ങൾ നട്ടുവളർത്താം പ്രകൃതിയെ സംരക്ഷിക്കാം. ഈ പരിസ്ഥിതിയും മനുഷ്യനും സസ്യങ്ങളും ജന്തുക്കളും ചേർന്നതാണ്. പരിസ്ഥിതിക്ക് ദോഷം ആയ പ്രവർത്തികൾ മനുഷ്യർക്കും മൃഗങ്ങൾക്കും സസ്യങ്ങളുടെയും മരങ്ങളുടെയും താളം തെറ്റിക്കുകയും മനുഷ്യൻ നിലനിൽപ്പിന് തന്നെ അപകടത്തിലാക്കും ചെയ്യും. പരിസ്ഥിതി മനുഷ്യനുമായുള്ള സ്നേഹബന്ധം ഇപ്പോൾ കുറഞ്ഞുകൊണ്ടിരിക്കുകയാണ്. ജീവൻ നിലനിൽപ്പിന് ആവശ്യമായ പ്രധാന ഘട്ടമാണ് ജലം എന്നാൽ നാം ഇപ്പോൾ മാലിന്യം വലിച്ചെറിയുന്നത് നദികളിലും തോടുകളിലും ആണ്. ഈ പ്രവർത്തികളെല്ലാം നാം എന്ന് പൂർണ്ണമായും നിൽക്കുന്നുവോ അന്ന് നമ്മുക്ക് നമ്മുടെ പഴയ കേരളത്തെ വീണ്ടെടുക്കാം. പോരാട്ടം നമ്മുടെ പഴയ കേരളത്തിനായി.
|