ജി.എച്ച്.എസ്.എസ്. എടക്കര/അക്ഷരവൃക്ഷം/രോഗപ്രതിരോധം
രോഗപ്രതിരോധം
പുലർമഞ്ഞിന്റെ വെള്ളത്തുള്ളികൾ വാഴയിലകൾക്കിടയിലൂടെ ചേമ്പിലയിൽ വീണു. ആ വെള്ളം തട്ടിത്തെറിപ്പിച്ച് ഞാൻ നടന്നു. പുലരിയിൽ ഞാൻ കാണുന്ന കാഴ്ചകൾ. പാലുമായി മാളു നടന്നു പോകുന്നു. മീൻ വില്പനക്കായി വറീതു മാപ്പിള പോകുന്നു. നടക്കാനിറങ്ങുന്ന തടിച്ചിപ്പെണ്ണുങ്ങൾ വഴിയരികിൽ സംസാരിച്ചു നിൽക്കുന്നു. അമ്മയും മുത്തശ്ശിയും അമ്പലത്തിൽ പോകുന്നു. എന്നും ഇങ്ങനെയൊക്കെയാണ് പതിവു കാഴ്ചകൾ. പക്ഷെ ഇന്നെന്താ ഒരു ഈച്ചയെപ്പോലും കാണുന്നില്ലല്ലോ ! അപ്പോഴാണ് അവനൊരു കാര്യം ഓർത്തത്. നാടാകെ കൊറോണയെന്ന മഹാമാരി വ്യാപിച്ചിരിക്കുകയാണല്ലോ. അതോർക്കതെയാണോ ഞനിന്ന് സവാരിക്കിറങ്ങിയത് ?താനെന്തൊരു വിഡ്ഢിയാണ്. ഈശ്വരാ ! ഞാൻ വേഗം വീട്ടിലേക്കു പോകട്ടെ. മറ്റാരെങ്കിലും കാണുന്നതിനുമുമ്പ് അവൻ വീട്ടിലെത്തി. ഉടനെ അവൻ സോപ്പുമായി കുളിക്കാൻ പോയി. കുളിച്ചുകൊണ്ടിരിക്കുമ്പോൾ അവൻ ഓർത്തു, എത്രമാത്രം വസന്തത്തോടെ കഴിഞ്ഞിരുന്ന ഈ നാട് ഇപ്പോൾ ഒരു വലിയ അപത്തിലാണ്. അതിൽ നി്ന്ന് കരകയറാൻ അവൻ അവന്റെ കൂട്ടികാരൊത്ത് ധാരാളം മാസ്കുകൾ നിർമ്മിച്ചു. അത് തന്റെ വീടിനടുത്തുള്ളവർക്കെല്ലാം വിതരണം ചെയ്തു. അമ്പലത്തിൽ പോയി തിരികെ വന്നവരോട് അവൻ പറഞ്ഞു. നിങ്ങൾ പൂർണ്ണമായും വൃത്തിയായിട്ടേ വീട്ടിൽ കയറാവൂ. കൈകളും മറ്റും സോപ്പുപയോഗിച്ച് കഴുകി വൃത്തിയാക്കി നമുക്ക് കൊറോണയെ നേരിടാം. തുടർന്ന് അവരെല്ലാരും കൊറോണയ്ക്കെതിിരെ ഈശ്വരനോട് പ്രാർത്ഥിച്ചു. ആൽമവിശ്വാസം കൈവിടാതെ എല്ലാവരോടും മുന്നോട്ടുപോകാൻ ആഹ്വാനം ചെയ്തു.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- നിലമ്പൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ