ജി.എം.യു.പി.സ്കൂൾ കൊടിഞ്ഞി/അക്ഷരവൃക്ഷം/ശലഭം

Schoolwiki സംരംഭത്തിൽ നിന്ന്
15:14, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Wikitanur (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശലഭം <!-- തലക്കെട്ട് - സമചിഹ്നത്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശലഭം

വസന്തരാവിൽ......... വസന്തമീ രാവിൻ തണലിൽ,
പൂ നുള്ളിക്കളിക്കാനെന്തു രസം....
ചിത്രശലഭമായ് ഞാൻ പാറിപ്പറക്കവേ,
പൂക്കൾക്കിടയിൽ ഒരു പൂമ്പാറ്റയായ് ഞാൻ......

സൂര്യപ്രകാശമീ വേളയിൽ,
പൂക്കളിൽ സ്പർശമായ് തഴുകിത്തലോടവെ,
ഇളങ്കാറ്റിലാടിക്കളിക്കുന്ന പൂമരം,
ആനന്ദമായ് നോക്കിനിന്നു ഞാൻ...

കാറ്റിന്റെ ശോഭയിൽ വീണൊരു പുഷ്പം,
വാരിപുണർന്നു ഞാൻ തലോടി തലോടി.....
വസന്തമീ രാവിൻ തണലിൽ,
പൂ നുള്ളിക്കളിക്കാനെന്തു രസം......
 

റിൻഷ ടി
4A ജി എം യു പി സ്കൂൾ കൊടിഞ്ഞി
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത