കൊടുമൺ എച്ച്.എസ്.എസ് കൊടുമൺ/ഇക്കോ ക്ലബ്ബ് പ്രവർത്തനങ്ങൾ - റിപ്പോർട്ടുകൾ
ആരണ്യകം ഇക്കോ ക്ലബ്ബ്
ആരണ്യകം ഇക്കോ ക്ലബ്ബ് ഗാന്ധിജയന്തിദിനത്തില്‍ (ഒക്ടോബര്‍ 2)സേവനദിനമായി ആചരിച്ചു. കൊടുമണ്‍ ഗ്രാമത്തിലുള്ള ചിരണിക്കല്‍ കോളനിയിലായിരുന്നു പ്രവര്‍ത്തനം. വൃത്തിഹീനമായ സാഹചര്യത്തില്‍ തുഴയേണ്ടി വരുന്ന കോളനി നിവാസികളെ പരിമിത സാഹചര്യങ്ങളിലും എങ്ങനെ വെടിപ്പായി, സഹവര്‍ത്തിത്വത്തോടെ ജീവിക്കാം എന്നതിനെക്കുറിച്ച് ക്ലാസ് എടുത്തു. ഇക്കോ ക്ലബ്ബിന്റെ സ്പോണ്‍സര്‍ ശ്രീമതി. എലിസബത്ത് എബ്രഹാം ക്ലാസ് നയിച്ചു. കോ - സ്പോണ്‍സറായ ശ്രീമതി. സൂസമ്മ ശാമുവല്‍ സഹായിച്ചു. തുടര്‍ന്ന് വാര്‍ഡ് മെമ്പര്‍ ശ്രീ. ചിരണിക്കല്‍ ശ്രീകുമാര്‍ കോളനിയുടെ മുന്നില്‍ പ്രതീകാത്മകമായി വൃക്ഷത്തൈകള്‍ നടുന്ന പ്രവര്‍ത്തനം ഒരു തൈ നട്ടുകൊണ്ട് ഉദ്ഘാടനം ചെയ്തു. കോളനി വെടിപ്പാക്കലിനുശേഷം സമൂഹഭോജനവും കുട്ടികളുടെ കലാപരിപാടികളും നടന്നു. ക്ലബ്ബ് അംഗങ്ങള്‍ സജീവമായി പങ്കെടുത്തു. വൈകീട്ട് നാലു മണിക്ക് സേവനദിനം അവസാനിക്കുമ്പോള്‍ കോളനിയുടെ മുഖഛായ തന്നെ മാറിയിരുന്നു. കുട്ടികള്‍ നവസന്ദേശവാഹകരായി, നാടിന്റെ പുളകങ്ങളായി മാറുകയും....!
സ്റ്റാഫ് റിപ്പോര്‍ട്ടര്‍.