Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ
കോറോണയാ എങ്ങും വൈറസ് ബാധയാ
ഭീതിയിൽ ജനങ്ങൾ ആധിയിൽ
അകന്നിടാം നമുക്ക് അകറ്റിടാം ജനനന്മയ്ക്കായ്
കൈ കഴുകാം നമുക്ക് മാസ്ക്ക് ധരിച്ചിടാം
വീടിനുള്ളിൽ കഴിഞ്ഞിടാം നമുക്കി
വൈറസിൽ നിന്നും രക്ഷനേടിടാം.
കൊറോണ
2019ൽ ചൈനയിലെ വുഹാനിലാണ് കൊറോണ വൈറസ് ആദ്യമായി സ്ഥിരീകരിച്ചത് . ഇന്ന് ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളെയും കോവിഡ് വലവീശി പിടിച്ചിരിക്കുകയാണ്. അതിൽ നമ്മുടെ രാജ്യവും ഉൾപ്പെട്ടിരിക്കുന്നു . ജാതിയോ മതമോ പാവപ്പെട്ടവനോ പണക്കാരനോ ഉയർച്ചയോ താഴ്ച്ചയോ കോവിഡിനു ഒരു പ്രശ്നമല്ല . എല്ലാവരെയും വലവീശി പിടിക്കുക എന്ന ആവശ്യം മാത്രമേ കോവിഡിനുള്ളു . മനുഷ്യനറിയാതെ മനുഷ്യ ശരീരത്തിൽ കയറുന്ന കൊലയാളി വൈറസാണ് കോവിഡ് 19. അതിനു മുന്നിൽ ജീവന്റെ നിലനിൽപ്പിനു വേണ്ടി ലോകം മുഴുവൻ ഭയന്നു വിറച്ചിരിക്കുകയാണ് . ദിനംപ്രതി ആയിരത്തോളം പേരുടെ ജീവൻ എടുക്കുകയാണ് കോവിഡ് 19. ശുചിത്വത്തിലൂടെ മാത്രമേ അതിനെ നേരിടാൻ കഴിയുകയുള്ളു . അതിനോടൊപ്പം സാമൂഹിക അകലം പാലിക്കുകയും അനിവാര്യമാണ് . അതിനു സർക്കാരുടെ നിയമങ്ങളും ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങളും നമ്മൾ അനുസരിക്കണം .അതിനാൽ നമ്മൾ വീടിനകത്തു കഴിഞ്ഞുകൊണ്ട് കുറച്ചു ദിവസം ത്യാഗം ചെയ്‌താൽ നമ്മൾക്കു നമ്മളെയും നമ്മുടെ കുടുംബത്തെയും നമ്മുടെ നാടിനെയും ഈ മാരകമായ വൈറസിൽ നിന്നും സംരക്ഷിക്കാം . കോവിഡിനെ അകറ്റി നിർത്താം . Break the Chain.
|
|