Schoolwiki സംരംഭത്തിൽ നിന്ന്
കൊറോണ കാരണം നേരത്തേ സ്കൂൾ അടയ്ക്കുകയും പരീക്ഷകൾ മാറ്റിവയ്ക്കുകയും ചെയ്തു. എന്റെ ഓർമയിൽ ഇതുവരെ നടക്കാത്ത ഒരു സംഭവമാണത് . ലോക്ഡൌൺ കാരണം സ്കൂളുകളും ക്ഷേത്രങ്ങളും പള്ളികളും കടകളും മറ്റു സ്ഥാപനങ്ങളും അടയ്ക്കുകയും പൊതു ഗതാഗതം തന്നെ നിർത്തി വയ്ക്കുകയും ചെയ്തു . സംസ്ഥാന ജില്ലാ അതിർത്തികൾ അടയ്ക്കുകയും അവിടെ പോലീസിനെ വിന്യസിക്കുകയും ചെയ്തു . ആളുകളെല്ലാം അവരുണ്ടായിരുന്ന സ്ഥലത്തു തന്നെ തങ്ങേണ്ടി വന്നു. ഈ സമയത്ത് ഞാൻ പച്ചക്കറി കൃഷി ചെയ്തു .
ഏപ്രിൽ 2 ന് എന്റെ അമ്മുമ്മ മരിച്ചു. ലോക്ഡൌൺ കാരണം ബന്ധുക്കൾക്കാർക്കും വരാൻ കഴിഞ്ഞില്ല.
കൂട്ടുകാരെ കാണാൻ പറ്റാത്തതിനാൽ എനിക്ക് വലിയ വിഷമമുണ്ട്. എന്നിരുന്നാലും ഫോൺ വഴി അവരുമായി ഞാൻ സംസാരിക്കാറുണ്ട്. വാക്കേഷൻ കാലത്തേ ഓർമ്മകളും ലോക്കഡോൺ കാലത്തേ വിഷമതകളും എനിക്കൊരിക്കലും മറക്കാൻ കഴിയില്ല.
|