എൻ എം യു പി എസ് വള്ളിയൂർക്കാവ്/അക്ഷരവൃക്ഷം/ അസ്തമയം

14:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 15463 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അസ്തമയം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അസ്തമയം

മകര സൂര്യൻ അസ്തമയം നോക്കി ഞാൻ
തൊടിയിലെ മാവിൻചുവട്ടിൽ ഇരിക്കവേ
മീനച്ചൂടിൻതളർച്ചകൾ ഏൽക്കാതെ
കിനാവുകൾ ഓരോന്ന് മനസ്സിൽ തളിർക്കവെ
കാർണിവൽ ഗ്രൗണ്ടിലെ തൊട്ടിലും ഊഞ്ഞാലും
പരീക്ഷാ ഹാളിലെ പേടി സ്വപ്നങ്ങളും
തൊടിയിലെ മൂവാണ്ടൻ മാങ്ങ തൻ മധുരിപു
മേട പുലരിയിൽ കണിക്കൊന്നയും കൈനീട്ടവും
നാട്ടിൻപുറം കളും നാടോടിക്കഥകളും
സ്വപ്നലോകത്തിൽ മയങ്ങി ഞാൻ ഇരിക്കവേ
സ്വപ്നം തല്ലിക്കെടുത്തിയത് വ്യാധി
ചൈനയിൽ നിന്നും വന്നിരിക്കുന്നു ആ വ്യാധി
കടലേഴും ചുറ്റിക്കറങ്ങി വന്നിരിക്കുന്നു
പിഴുതെറിഞ്ഞ ഇരിക്കുന്നു എൻ സ്വപ്നവും സ്വർഗ്ഗവും
കൊല്ലാതെ കൊല്ലുന്നു ഞങ്ങളെ ബാല്യത്തെ
കൊന്നൊടുക്കുന്നു ആ മാരി ഈ ലോകത്തെ
കൊറോണ എന്നൊരു കൊലയാളി
വൈറസ്
സർവവും ചുറ്റിയ രോഗാണു
സർവ്വ ലോകരെ ചുറ്റി വലയ്ക്കുന്നു
ജാതിമത ഭേദമില്ലാതെ
കൊന്നൊടുക്കുന്നു കൊറോണ വൈറസ്
രക്ഷ തേടാനോ രക്ഷപ്പെടാനായി നാം വീടിൻറെ ഉള്ളിൽ ഒതുങ്ങി മാറിയിരുന്നു
കൈ കഴുകുന്നു നാം മുഖം മറിച്ചിടുന്നത് നാം
 

ആദ്യശ്രീ
5 എ എൻ എം യു പി സ്കൂൾ വളളിയൂർക്കാവ്
മാനന്തവാടി ഉപജില്ല
വയനാട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത