പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല/അക്ഷരവൃക്ഷം/അവധിക്കാലത്തിൻ്റെ ഉത്സാഹം കെടുത്തിയ കോവിഡ് - 19

Schoolwiki സംരംഭത്തിൽ നിന്ന്
13:56, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 19043 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അവധിക്കാലത്തിന്റെ ഉത്സാഹം ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അവധിക്കാലത്തിന്റെ ഉത്സാഹം കെടുത്തിയ കോവിഡ് - 19

അവധിക്കാലം എന്നു കേൾക്കുമ്പോൾ മനസ്സിലേക്കോടി വരുന്നത് ഒരുപാട് നല്ല ഓർമ്മകളാണ്. അതിൽ ആദ്യത്തേതാണ് വിഷു. വിഷുവിന് പുതിയ ഡ്രസ്സ് ! പിന്നെ പടക്കം,കമ്പിപൂത്തിരി മത്താപ്പൂ,തലചക്രം അങ്ങനെയങ്ങനെ. ഞാനും,അച്ഛനും, ഉണ്ണിയും കൂടി പടക്കം പൊട്ടിക്കും. കമ്പിപൂത്തിരി എത്ര കത്തിച്ചാലും മതിയാവില്ല. പക്ഷേ, ഈ പ്രാവശ്യം വിഷു ഒരോർമ്മയായി. കോവിഡ് 19 എന്ന മഹാവിപത്ത് ആ സന്തോഷത്തെ തല്ലിക്കെടുത്തി. ഒരു നാടുമുഴുവൻ കൊറോണ എന്ന മഹാമാരിയെ ചെറുക്കാൻ നെട്ടോട്ടമോടുമ്പോൾ ആരാണ് വിഷു ആഘോഷമാക്കുക. എന്നത്തെയും പോലെ ആ ദിവസവും കടന്നു പോയി.

ചൈനയിലെ വുഹാനിൽ പൊട്ടിപ്പുറപ്പെട്ട കോവിഡ് 19 എന്ന ഒരു ചെറിയ വൈറസ് ഇത്ര വലിയ വിപത്തായി ലോകത്തെ ഇത്രമേൽ കീഴ്മേൽ മറിക്കും എന്ന് ഞാൻ ചിന്തിച്ചില്ല. "ലോകം അവസാനിക്കാറായി" എന്ന് എല്ലാവരും പറയുന്നതുപോലെ ഈ പോക്ക് ലോകാവസാനത്തിലേക്കാണോ? എൻ്റെ വീടിൻ്റെ പ്രദേശങ്ങളിലൊന്നും കോവിഡ് 19 റിപ്പോർട്ട് ചെയ്തിട്ടില്ല.

മാർച്ച് 11ന് സ്കൂൾ അടച്ച് ഇന്നു വരെ ഞാൻ ക്വാറൻ്റീനിൽ തന്നെയായിരുന്നു വീടാണ് എന്റെ 'ഐസൊലേഷൻ വാർഡ് '. പരീക്ഷ ഇല്ല എന്നറിഞ്ഞതിൽ സന്തോഷം തോന്നി. എന്നാൽ ഉള്ളിലൊരു ഉൽകണ്ഠയും. മലയാളം ഒന്നാം പേപ്പർ തന്നെ നന്നായി എഴുതിയിട്ടില്ല എന്ന് മാഷ് വിളിച്ചു പറഞ്ഞിരുന്നു. അതിൻ്റെ നഷ്ടം നികത്താൻ രണ്ടാം പേപ്പർ നന്നായി എഴുതാൻ വേണ്ടി ശ്രമിക്കുമ്പോഴാണ് ഈ വാർത്ത. പിന്നെ വീട്ടിൽ എല്ലാവരെയും ഒന്നിച്ച് കാണാൻ പറ്റി. എല്ലാ ദിവസവും ഒന്നിച്ചിരുന്ന് കഴിക്കാൻ പറ്റി. പുതിയ വിഭവങ്ങൾ അമ്മ പരിചയപ്പെടുത്തിത്തന്നു.അനിയനുമായി ഇണങ്ങിയും പിണങ്ങിയും അങ്ങനെയങ്ങനെ. അങ്ങനെ കഴിയുമ്പോഴാണ് "ഇടി വെട്ടിയവനെ പാമ്പ് കടിച്ചു" എന്ന് പറഞ്ഞ പോലെ ലോക്ക് ഡൗൺ. വിഷു കഴിഞ്ഞാൽ എങ്ങനെയെങ്കിലും മാമൻ്റെ വീട്ടിലേക്ക് പോകണം എന്ന് വിചാരിച്ചിരിക്കുമ്പോഴാണ് ഈ വാർത്ത! ഇനി എങ്ങനെ പോകും? അങ്ങനെ അതിനൊരു പോംവഴി കണ്ടെത്തി. മാമൻ വണ്ടിയുമായി വന്ന് ഞങ്ങളെ കൊണ്ടുപോയി. ഇപ്പോൾ ഇവിടെയാണ്. ഇവിടെ എത്തിയപ്പോഴാണ് അറിയുന്നത് ലോക്ക് ഡൗൺ മെയ് 3 വരെ നീട്ടി എന്ന്. ആ ഇനിയും ദിവസമുണ്ടല്ലോ ഇവിടെ കഴിയാം.

പിന്നെ ക്ലാസ്സിലെ വാട്സ്ആപ്പ് ഗ്രൂപ്പ് ഞങ്ങളുടെ പ്രിയപ്പെട്ട കരിം സാർ സജീവമായി മുന്നോട്ടു നയിക്കുന്നുണ്ട് ഞങ്ങൾക്ക് വേണ്ട അറിവും,വിജ്ഞാനവും, ഉപദേശവും പകർന്നുതന്ന്. ഇപ്പോൾ പുതിയൊരു ഗ്രൂപ്പിൽ ചേർന്നിട്ടുണ്ട് ."Knowledge is Treasure". പ്രഗല്ഭരായ അധ്യാപകർ നയിക്കുന്ന ഗ്രൂപ്പ്. അതിലൂടെ ദിവസവും ചോദ്യങ്ങൾ വരും. ഉത്തരങ്ങൾ കണ്ടെത്തി അയക്കുന്നു.ഇങ്ങനെ പോകുന്നു കോവിഡ് കാലം.

*ജീവിതമാണ്.. പരീക്ഷിക്കപ്പെടും... പരാജയപ്പെടും... പിന്തള്ളപ്പെടും... പരിഹസിക്കപ്പെടും..

*മനുഷ്യനാണ്... മറികടക്കണം... വിജയിക്കണം... കുതിച്ചുയരണം... നേരിടണം...

നേരിടും എന്ന വിശ്വാസത്തോടെ,
നക്ഷത്ര.

നക്ഷത്ര
9 B പി.സി.എൻ.ജി.എച്ച്. എസ്.എസ്. മൂക്കുതല
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം