വി.സി.എസ്.എച്ച്.എസ്.എസ്.പ‍ുത്തൻവേലിക്കര/അക്ഷരവൃക്ഷം/ഞാനെന്ന ഭാവം

Schoolwiki സംരംഭത്തിൽ നിന്ന്
ഞാനെന്ന ഭാവം
<poem>

ഗ്രാമീണ ജീവിതത്തിൻ വശ്യതയിലലിഞ്ഞും നഗരജീവിതത്തിൻ വർണപ്പകിട്ടിൽ മയങ്ങിയും-

ഇരവിനെപ്പോലും പകലുകളാക്കി മാറ്റി

എന്തിനോ ഏതിനോ നെട്ടോട്ടമോടിയോരാ മാനവർ നിനച്ചതില്ലേയിത്തരമൊരു മഹാമാരി തൻ താണ്ഡവം. കുതിച്ചു പായും വാഹനങ്ങളില്ലാ നിരത്തിൽ , മദ്യശാലകളില്ലാ ആകർഷകമാം ഭക്ഷണമൊരുക്കുമിടങ്ങളില്ലാ , ഉള്ളലിഞ്ഞാ ദൈവതിരുമുമ്പിലണഞ്ഞീടാൻ ഉള്ളതിലൊതുങ്ങീടാൻ, ക്ഷമതൻ പാഠം പഠിക്കാൻ ലോകം തൻ കൈപ്പിടിക്കുള്ളിലെന്നഹങ്കരിച്ച മാനുഷർക്കൊന്നുണർന്നു ചിന്തിക്കാൻ വന്നു ചേർന്നതാണീ ഈശ്വരനിശ്ചിത സമയം എങ്കിലും മാറീടുമോ മാഞ്ഞീടുമോ മാനുഷാ നിന്നിലലിഞ്ഞു ചേർന്നൊരാ ഞാനെന്ന ഭാവം.