എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ പരിസര ശുചിത്വം രോഗപ്രതിരോധനം
പരിസര ശുചിത്വം രോഗപ്രതിരോധനം
നമ്മൾ മനുഷ്യർ ജീവിതത്തിൽ പാലിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട ഒന്നാണല്ലോ ശുചിത്വം. ഇത് പല തരത്തിലുണ്ട് . അവ വ്യക്തി ശുചിത്വം, പരിസര ശുചിത്വം, പൊതുനിരത്തുകളിലെ ശുചിത്വം എന്നിവയെല്ലാം. ഇങ്ങനെയാണ് സാറിൻ്റെ ക്ലാസ് തുടങ്ങിയത് .ക്ലാസിനി ടയിൽ സാർ ഓരോ കുട്ടികളോടും ശുചിത്വത്തെക്കുറിച്ച് അവരവരുടെ അഭിപ്രായങ്ങൾ പറയാൻ ആവശ്യപ്പെട്ടു. ആരും ഒന്നും പറയാത്തതിനാൽ സാർ പേരു വിളിക്കാൻ തുടങ്ങി. രാജുവിനോടാണ് സർ ആദ്യം ചോദിച്ചത്. കൃത്യമായി ഒന്നും അറിയില്ലെങ്കിലും അവൻ വീടിനടുത്തുള്ള പന്നി ഫാമിനെക്കുറിച്ചാണ് പറയാൻ തുടങ്ങിയത്.അവിടെ നിന്ന് വരുന്ന അസഹനീയമായ ദുർഗന്ധത്തെ കുറിച്ചാണ് അവൻ പറഞ്ഞത്. ഇതിനൊരു പരിഹാരം നിർദേശിച്ച് നൽകണമെന്നും അവൻ ആവശ്യപ്പെട്ടു. ഫാമുകളിൽ നിന്ന് വരുന്ന ഇത്തരം മലിനജലം പ്രദേശത്തെ ജലസാനിധ്യ മേഖലയിലേക്ക് ഒഴുകിയെത്തുന്നതു വഴി പകർച്ചവ്യാധികൾ ഉണ്ടാകാൻ സാധ്യതയുണ്ട്. കൂടാതെ കൃത്യമായ മാലിന്യ സംസ്കരണം ഇല്ലാത്ത ഫാമുകളിൽ നിന്ന് വരുന്ന അവശിഷ്ടങ്ങൾ പ്രദേശത്തെ മലിനമാക്കുന്നു. ഇതിനെതിരെ നാട്ടുകാരോടൊത്ത് മലിനീകരണം നിയന്ത്രിച്ച് ഫാമിനെ കൊണ്ടുപോവാനായി ഫാമു കാര്യമായി സംസാരിക്കാമെന്ന് സർ രാജുവിന് ഉറപ്പു നൽകി. ഈ വാക്കുകൾ രാജുവിന് സന്തോഷം നൽകി.ഫാമിനടുത്തുള്ള വീടുകളിൽ ഉപയോഗിക്കുന്ന വെള്ളം തിളപ്പിച്ചാറിയ ശേഷം ഉപയോഗിക്കാനും ഇതിലൂടെ രോഗ പ്രതി രോധം ഉണ്ടാവുമെന്നും സർ അറിയിച്ചു. ഇത്തരം നിർദേശങ്ങൾ രാജു ഫാമിനടുത്തുള്ള വീടുകളിൽ അറിയിപ്പു നൽകുകയും ചെയ്തു. ഇതനുസരിച്ചവർക്ക് ഒരു പരിധി വരെ പകർച്ചവ്യാധിയെ ഒഴിവാക്കാൻ സാധിച്ചു അതോടെ രാജുവെന്ന മിടുക്കൻ്റെ പ്രവർത്തനത്തെ നാട്ടുകാർ അംഗീകരിക്കുകയും അഭിനന്ദിക്കുകയും ചെയ്തു.ഇത് അവനെ ഇത്തരത്തിലുള്ള പ്രവർത്തികളിൽ ഏർപ്പെടുന്നതിന് കൂടുതൽ പ്രചോദനം ഏകി. ലോകം ഇന്ന് നേരിടു ന്ന മഹാമാരിയായ കൊറോണ എന്ന രോഗം ശുചിത്വ മില്ലായ്മയുടെയു കൃത്യമാ നിർദേശങ്ങൾ പാലിക്കാതെയും പ്രതിരോധ നടപടികൾ പാലിക്കാതെയും പോയതിൻ്റെ ഭീകര മുഖമാണ്. ആരോഗ്യ വകുപ്പ് , കേന്ദ്ര നിർദേശങ്ങൾ, പോലീസ് നൽകുന്ന മുന്നറിയിപ്പുകൾ എന്നിവയെല്ലാം കൃത്യമായ് പാലിച്ചാൽ കൊറോണയെ നമുക്ക് ലോകത്തു നിന്ന് തുടച്ചു മാറ്റാം. ഇതിനായി നമുക്ക് ഒറ്റക്കെട്ടായി നിലകൊള്ളാം.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- എറണാകുളം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പെരുമ്പാവൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- എറണാകുളം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ