സി എസ് ഐ കഴക്കൂട്ടം/അക്ഷരവൃക്ഷം/പ്രകൃതിയെ കാക്കണം
പ്രകൃതിയെ കാക്കണം
രാത്രിയും പകലും തുടിക്കുന്ന പ്രകൃതിയെ നമിക്കണം നാം ഓരോ ദിവസവും അരുവികൾ കുരുവികൾ വിടപികൾ തിങ്ങിയ ഈ പ്രകൃതിയെ കാക്കണം എല്ലായിപ്പോഴും അമ്മയല്ലോ പ്രകൃതി,നന്മയല്ലോ പ്രകൃതി ഈശ്വരൻ തന്ന പുണ്യമല്ലോ പ്രകൃതി നന്മ നിറഞ്ഞ ലോകത്തെ കാക്കുവാൻ ഒരുമിക്കണം നമ്മൾ മാനുഷർ
|