സി.എം.എച്ച്.എസ് മാങ്കടവ്/അക്ഷരവൃക്ഷം/പ്രകൃതിനാശം

Schoolwiki സംരംഭത്തിൽ നിന്ന്
12:15, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Srteslin99 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രകൃതിനാശം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിനാശം

വ്യക്തിശുചിത്വം പാലിക്കുക നാം
നല്ലൊരു കേരള നാടിന്നായ്
പുഴകൾ അരുവികൾ തെരുവുകൾ
മനുഷ്യ മനസ്സുകൾ പോലും മലിനമാണ്
പ്ലാസ്റ്റിക് കവറുകൾ കുപ്പികൾ മറ്റും
വലിച്ചെറിഞ്ഞ് പ്രകൃതിയെ നാം
മലിനമാക്കുന്നു മനുഷ്യരെ നാം
മാലിന്യമാക്കുന്നു പ്രകൃതിയെ
എവിടെയും മാലിന്യ കൂമ്പാരങ്ങൾ മാത്രം
എവിടെയും ദുർഗന്ധം പരത്തിടുന്നു.
മരമില്ല പുഴയില്ല വനവുമില്ല
ചെറുജീവികൾ പോലും മരിച്ചിടുന്നു.
പ്രകൃതി തൻ സുന്ദര പച്ചപ്പുപോലും
കാണാതെ മാനുഷർ നീങ്ങിടുന്നു
നാം തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു
നാം തന്നെ പ്രകൃതിയെ നശിപ്പിക്കുന്നു
 

സനുഷ സനിൽ
9 A സി എം എച്ച് എസ് മാങ്കടവ്
അടിമാലി ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത