Schoolwiki സംരംഭത്തിൽ നിന്ന്
പരിസ്ഥിതിയും ശുചിത്വവും
പ്രകൃതി ദൈവത്തിൻറെ വരദാനമാണ്.നാം ജീവിക്കുന്ന ചുറ്റുപാടാണ് പരിസ്ഥിതി. ഇത് സംരക്ഷിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് .ഈ ഭൂമിയിലുള്ള ജീവ ജാലങ്ങളിൽ മനുഷ്യൻ മാത്രമാണ് പരിസ്ഥിതിയെ മലിനമാക്കുന്നത് . മനുഷ്യരുടെ അത്യാഗ്രഹം മാത്രമാണ് ഈ അവസ്ഥയ്ക്ക് കാരണം. പരിസ്ഥിതി സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് നാം ഓർമിക്കുന്നത് തന്നെ ദുരന്തങ്ങൾ അഭിമുഖീകരിക്കേണ്ടി വരുമ്പോൾ മാത്രമാണ്. ലോകം മുഴുവൻ അതിൻറെ ദോഷവശങ്ങൾ അനുഭവിച്ചുകൊണ്ടിരിക്കുന്നു. വായുമലിനീകരണം, വനനശീകരണം , ജലമലിനീകരണം തുടങ്ങിയവ ആഗോളതാപനം, കാലാവസ്ഥാവ്യതിയാനം എന്നിവയ്ക്ക് കാരണമാകുന്നു. ഇന്നു നമ്മുടെ രാജ്യത്ത് ഈ പ്രശ്നം വളരെ രൂക്ഷമാണ് . വെള്ളപ്പൊക്കം, ഉരുൾപൊട്ടൽ വരൾച്ച തുടങ്ങിയവ നാം അനുഭവിച്ചുകൊണ്ടിരിക്കുന്നു. അശാസ്ത്രീയമായ വികസന പ്രവർത്തനങ്ങൾ പരിസ്ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു. നഗരങ്ങളിൽ ആളുകൾ തിങ്ങിപ്പാർക്കുന്നത് കുടിവെള്ളത്തിനും ശുചീകരണ പ്രവർത്തനത്തിനും പ്രശ്നങ്ങൾ സൃഷ്ടിക്കുകയും ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടായി രോഗങ്ങൾ പടർന്നുപിടിക്കാൻ കാരണമാകുകയും ചെയ്യുന്നു. വ്യക്തിശുചിത്വവും പരിസരശുചിത്വവും പാലിക്കേണ്ടത് നാമോരോരുത്തരുടെയും കടമയാണ് .ദുരിതാശ്വാസ പ്രവർത്തനങ്ങൾ ഇല്ലാതെ ദുരിതബാധിതരായ ആളുകളെ തെരുവുകളിൽ കാണുന്നത് ശോചനീയമായ അവസ്ഥയാണ്. വികസന രാജ്യം എന്നോ വികസ്വര രാജ്യം എന്നോ വ്യത്യാസമില്ലാതെ ലോകം മുഴുവൻ കൊറോണ വൈറസ് പടർന്നു പിടിച്ചത് മനുഷ്യൻ നേരിടുന്ന പുതിയ വെല്ലുവിളിയാണ്. കൃത്യമായ മരുന്നോ വാക്സിനോ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. വ്യക്തിശുചിത്വം പാലിക്കുകയാണ് ഇത് പടരാതിരിക്കാനുള്ള ഏക മാർഗ്ഗം. ഈ ലോക്ക് ഡൗൺ കാലത്ത് നമുക്ക് എല്ലാവർക്കും പരിസ്ഥിതിയെക്കുറിച്ച് ചിന്തിക്കാനും പ്രവർത്തിക്കാനും ആരോഗ്യം സംരക്ഷിക്കാനുമുള്ള ഒരു അവസരമാണ്. ഈയിടയ്ക്ക് ടിവിയിൽ കഴിഞ്ഞ കാലത്തെയും ലോക്ക് ഡൗൺ കാലത്തെയും യമുനാ നദി കാണാൻ സാധിച്ചു. മലിനമായിരുന്ന നദി കൂടുതൽ തെളിമയോടെ ഒഴുകുന്നു. മനുഷ്യർ വിചാരിച്ചാൽ പ്രകൃതിയെ സംരക്ഷിച്ചുകൊണ്ട് ആരോഗ്യമുള്ള, ശുചിത്വമുള്ള ഒരു തലമുറയായി മാറാൻ കഴിയും.
|