പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ഹൃദയത്തിലൂടെ ലോകത്തെ കാണുക
ഹൃദയത്തിലൂടെ ലോകത്തെ കാണുക
മനസ് ഹൃദയത്തിൽ ലയിക്കുമ്പോൾ ദൃശ്യങ്ങൾ എല്ലാം തന്നേ താനാണെന്ന് അനുഭവമുണ്ടാകുന്നു. കാണുന്നതൊക്കെ തന്റെ തന്നെയായിത്തീരുന്നു. മനസ്സിനെ ഹൃദയത്തിൽ ലയിപ്പിക്കുക. വിഷയങ്ങളെ രണ്ട് രീതിയിൽ നമുക്ക് കാണാം. ഒന്ന് ബുദ്ധി കൊണ്ട് രണ്ട് ഹൃദയം കൊണ്ട്. ചന്ദ്രനെ ഹൃദയത്തിലൂടെ കാണുമ്പോൾ അതിനു ചൈതന്യമുള്ളതായി നമുക്ക് തോന്നും. ബുദ്ധിയിലൂടെ നോക്കുമ്പോൾ അത് കല്ലും മണ്ണുo നിറഞ്ഞ ഒരു ഉപഗ്രഹമാണ്. വസ്തുക്കളെ ബുദ്ധികൊണ്ട് സമീപിക്കുമ്പോൾ അവയെല്ലാം നമുക്ക് വെറും വസ്തുക്കൾ മാത്രമാണ്. യുദ്ധത്തിന് പോകുന്ന സൈനികരോട് ശത്രുക്കളെ വെറും വസ്തുക്കളായി കാണാൻ നിർദ്ദേശിക്കാറുണ്ട്. ശത്രുക്കളെ നിങ്ങൾ മനുഷ്യരായി കാണരുത് അവരെ വെറും വസ്തുക്കളായി കരുതുക അല്ലെങ്കിൽ നിങ്ങൾക്കവരെ കൊല്ലാൻ സാധിക്കില്ല. ഇതാണ് അവർക്കു കിട്ടുന്ന നിർദ്ദേശം. മനസ് ഹൃദയത്തിൽ ലയിക്കുമ്പോൾ മാത്രമേ ലോകത്തിലുള്ള വസ്തുക്കളെല്ലാം സ്വന്തമാണെന്ന അനുഭവം ഉണ്ടാവുകയുള്ളു. എന്നാൽ ഇപ്പോഴുള്ള അനുഭവം നേരെ മറിച്ചാണ്. ജനങ്ങൾ ലോകത്തെ കാണുന്നത് മനസ്സിലൂടെ മാത്രമാണ്.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ