എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/മഹാമാരിയെ ചെറുത്ത രാജ്യം

Schoolwiki സംരംഭത്തിൽ നിന്ന്
12:12, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Hssv (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരിയെ ചെറുത്ത രാജ്യം <...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മഹാമാരിയെ ചെറുത്ത രാജ്യം

ചന്ദ്രപുരം രാജ്യത്തെ രാജാവായിരുന്നു ചന്ദ്രഹാസെൻ. അദ്ദേഹം ഒരു രാജ്യസ്നേഹി ആയിരുന്നു. അദ്ദേഹം പ്രജകളുടെ ക്ഷേമ ത്തിനു വേണ്ടി ധാരാളം പദ്ധതികൾ നടത്തി. വർഷങ്ങൾ കഴിഞ്ഞു. ഒരിക്കൽ ചന്ദ്രപുരം രാജ്യം ഒരു മഹാമാരിയുടെ പിടിയിലായി. ദിവസം തോറും രാജ്യത്തെ പ്രജകൾ മരിച്ചു വീണു കൊണ്ടിരുന്നു.രാജാവ് വൈദ്യൻമാരെ വിളിച്ചു വരുത്തി രോഗികളെ നിരീക്ഷണത്തിൽ നിർത്തുകയും ചർച്ചകൾ നടത്തുകയും ചെയ്തു. അവസാനം ആളുകൾ ക്ക് പ്രതിരോധ ശേഷി കുറയുന്നതിനാൽ രോഗം പകരുന്നത് എന്ന് കണ്ടെത്തി. ഇനി ഒരു മുന്നറിയിപ്പ് ലഭിക്കുന്നതു വരെ കുടിലിൽ നിന്ന് പുറത്തേക്കു പോകരുത്. ഇറങ്ങിയാൽ വധശിക്ഷ ലഭിക്കും എന്നും വിളംബരം ചെയ്തു. അങ്ങനെ രാജ്യം മുഴുവൻ അടച്ചിട്ടു. പ്രജകൾക്ക് വേണ്ട എല്ലാ സഹായങ്ങളും രാജാവ് നൽകിയിരുന്നു. അങ്ങനെ രാജ്യം പഴയ അവസ്ഥയിൽ ആയി തുടങ്ങി.

                                                                നമ്മുടെ ഇന്ത്യയുടെ ഇപ്പോഴത്തെ അവസ്ഥ ഇതാണ്. നമ്മുടെ രക്ഷക്കായി പ്രധാനമന്ത്രിയും, മുഖ്യമന്ത്രിയും , ആരോഗ്യ വിതക്തരും ജീവൻ മരണ പോരാട്ടത്തിലാണ്. നമ്മുടെ നാടിനു വേണ്ടി വ്യക്തി ശുജിത്വവും  പരിസര ശുജിത്വവും നാം ഓരോരുത്തരും പാലിക്കണം. അങ്ങനെ ഈ മഹാമാരിയിൽ നിന്നും കര കയറാം. 
ഹരിപ്രിയ T.G
5 C എച്ച്.എസ്.എസ് വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ