ഗവൺമെന്റ് യു പി എസ്സ് വെള്ളറട/അക്ഷരവൃക്ഷം/ മോചനം നേടാം ഒരുമിച്ചു നിന്നാൽ

Schoolwiki സംരംഭത്തിൽ നിന്ന്
11:52, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 44549 (സംവാദം | സംഭാവനകൾ) (' {{BoxTop1 | തലക്കെട്ട്= മോചനം നേടാം ഒരുമിച്ചു നിന്ന...' താൾ സൃഷ്ടിച്ചിരിക്കുന്നു)
മോചനം നേടാം ഒരുമിച്ചു നിന്നാൽ

നാട്ടിലേക്ക് മടങ്ങി വരാൻ ലീവ് കിട്ടിയപ്പോൾ ചൈനയിൽ ഒരു രോഗം പടർന്നു പിടിച്ചു ആളുകൾ മരിക്കുന്നു എന്ന വാർത്ത അറിഞ്ഞു. അത് അറിഞ്ഞ് എത്രയും പെട്ടെന്ന് നാട്ടിലെത്താൻ ഞാൻ തീരുമാനിച്ചു. അതനുസരിച്ച് അവിടെനിന്ന് യാത്രതിരിച്ചു എയർപോർട്ടിൽ വന്നപ്പോൾ പരിശോധനകളും മറ്റും നൂലാമാലകളും പിന്നെ പരിശോധിച്ച് പോസിറ്റീവ് ആണെങ്കിൽ പതിനാലും പതിനാലും ആകെ 28 ദിവസം കോറൻറ്റൈനിൽ ഇരിക്കണം. ആരെയും കാണാനും പറ്റില്ല. ഇത് മനസ്സിൽ കണ്ട് അവിടത്തെ പരിശോധനയ്ക്ക് നിൽക്കാതെയും ആരും കാണാതെയും യാത്രതിരിച്ചു. പല വാഹനങ്ങൾ വഴി വീട്ടിലെത്തി എത്തി. എല്ലാവരോടും ഒപ്പം താമസിച്ചും പല വിവാഹങ്ങളിലും ഷോപ്പിങ്ങിനും തീയേറ്ററിലും മറ്റു വിനോദസഞ്ചാര കേന്ദ്രങ്ങളിലും സഞ്ചരിച്ചും പല വ്യാപാര സ്ഥലങ്ങളിലും സാധനങ്ങൾ വാങ്ങിയും ദിവസങ്ങൾ കഴിച്ചു കൂട്ടി. അങ്ങനെയിരിക്കെ പെട്ടെന്ന് ഒരു ദിവസം ജലദോഷവും പനിയും വന്നു. അന്നു തന്നെ ആശുപത്രിയിൽ പോയി പരിശോധിച്ചപ്പോൾ കോവിഡ്‌ 19 ആണെന്ന് അറിഞ്ഞപ്പോൾ ഷോക്കായി പോയി. ഒരിക്കലും എനിക്ക് വരില്ല എന്ന വിശ്വാസവും ഉറപ്പും ആയിരുന്നു. അങ്ങനെ കോറൻറ്റൈനിൽ പ്രവേശിക്കുകയും ആരോഗ്യ പ്രവർത്തകർക്ക് കുഴപ്പം സൃഷ്ടിക്കുകയും അവർക്ക് ഇയാളുടെ റൂട്ട്മാപ്പ് കണ്ടുപിടിക്കാൻ വളരെ പ്രയാസവും ഒപ്പം ഇതുമായി ബന്ധപ്പെട്ട് ധാരാളം ആളുകൾക്ക് പകരും എന്ന പേടിയും

ഉണ്ടായിരുന്നു. എന്നാൽ ദൈവാനുഗ്രഹം കൊണ്ട് സമ്പർക്കം മൂലം ആർക്കും കോവിഡ്‌ 19 ഉണ്ടായില്ല. എന്നാൽ ഒരാഴ്ച കഴിഞ്ഞപ്പോൾ വീട്ടിലുള്ള എല്ലാവർക്കും രോഗം പോസിറ്റീവ് എന്നറിഞ്ഞു. അങ്ങനെ അവരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നല്ല മനസ്സുള്ള ഡോക്ടർമാരുടെയും നഴ്സുമാരുടെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെ യും സഹായവും ഗവൺമെൻറിൻറെ കരുതലും സംരക്ഷണവും നിയന്ത്രണവും കൊണ്ടും ഞങ്ങൾ എല്ലാവർക്കും രോഗം ഭേദമായി. ഈ വഴി ഞാനൊരു കാര്യം മനസ്സിലാക്കി അഹങ്കാരവും തെറ്റിദ്ധാരണയും യുമാണ് ഈ വലിയ അനർഥം ഉണ്ടാക്കാൻ കാരണമായത് അതുകൊണ്ട് ആരും തന്നെ ഗവൺമെന്റിന്റെയും മറ്റ് ആരോഗ്യ പ്രവർത്തകരുടെ യും വാക്കുകൾ ഓരോ കാര്യവും കൃത്യമായി അറിഞ്ഞ്‌ അവർ പറയുന്നതുപോലെ വ്യക്തിശുചിത്വവും ഒപ്പം സാമൂഹിക അകലവും മാസ്കും ധരിച്ച് കൈ കഴുകിയും സാനിറ്റേഷൻ ഉപയോഗിച്ച് ഈ രോഗത്തെ പകരാനുള്ള സാഹചര്യം ഒഴിവാക്കിയും. ഞാൻ രോഗം പകർത്തുന്ന ഒരു കണ്ണിയായി തീരാതെയും. ഞാനും എൻറെ കുടുംബവും അതുപോലെ ഓരോ കുടുംബവും അങ്ങനെ ഓരോ നാടും ചേർന്ന് രാഷ്‌ട്രത്തെയും സംരക്ഷിച്ച് ഈ മഹാമാരിയിൽ നിന്ന് ഞങ്ങൾക്ക് എല്ലാവർക്കും രക്ഷനേടാം.

അനിഷ്‌മ എസ് എൻ
6 A ഗവ യു പി എസ് വെള്ളറട
പാറശ്ശാല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ