ഗവൺമെന്റ് എൽ പി എസ്സ് കുലശേഖരമംഗലം/അക്ഷരവൃക്ഷം/ ഓർമ്മ തൻ തീരം

Schoolwiki സംരംഭത്തിൽ നിന്ന്
11:46, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45204 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ഓർമ്മ തൻ തീരം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ഓർമ്മ തൻ തീരം


                                  ഓർമ്മ തൻ തീരത്തു ഞാനിരുന്നു
                                 ഓടി കളിക്കാൻ ആവില്ല എനിക്ക്
                                 തിരകളായ് നൊമ്പരം അലയടിക്കും പോൽ
                                 ദുഃഖത്തിൻ ആഴം പറയുവാൻ ആവില്ല
                                 കടലോളം വാത്സല്യം വാരിചൊരിഞ്ഞ് കൊണ്ട്
                                 ഈ കുളിർ കാറ്റ് എന്നെ തഴുകിയാലും
                                      ചക്രത്തിൽ ഉരുളുന്ന എന്റെ ഈ ജീവിതം
                               വിധിയുടെ വിളയാട്ടം ആയിരുന്നു
                               ഈ വിധിക്കെതിരെ തുഴയുവാൻ ആകുമോ
                                  ജീവിത നൗക എൻ തീരത്ത് അടുക്കുമോ
                              ഓർമ്മ തൻ തീരത്തു ഞാനിരുന്നു ദൂരെ
                              ആ തോണിയും കണ്ട് ഇരുന്നു
                            തുഴ എനിക്ക് ഉണ്ട് തുഴയുവാൻ ആളുണ്ട്
                             ജീവിതം ലക്ഷ്യത്തിൽ എത്തുന്ന നേരം
                               ഓർമ്മതൻ തീരത്ത് ഞാനിരുന്നു
                                ഒരായിരം സ്വപ്നവും കണ്ട് ഇരുന്നു


 

ആദർശ് ചന്ദ്രൻ
4 A ഗവ എൽ പി എസ് കുലശേഖരമംഗലം
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത