ഓർമ്മ തൻ തീരത്തു ഞാനിരുന്നു
ഓടി കളിക്കാൻ ആവില്ല എനിക്ക്
തിരകളായ് നൊമ്പരം അലയടിക്കും പോൽ
ദുഃഖത്തിൻ ആഴം പറയുവാൻ ആവില്ല
കടലോളം വാത്സല്യം വാരിചൊരിഞ്ഞ് കൊണ്ട്
ഈ കുളിർ കാറ്റ് എന്നെ തഴുകിയാലും
ചക്രത്തിൽ ഉരുളുന്ന എന്റെ ഈ ജീവിതം
വിധിയുടെ വിളയാട്ടം ആയിരുന്നു
ഈ വിധിക്കെതിരെ തുഴയുവാൻ ആകുമോ
ജീവിത നൗക എൻ തീരത്ത് അടുക്കുമോ
ഓർമ്മ തൻ തീരത്തു ഞാനിരുന്നു ദൂരെ
ആ തോണിയും കണ്ട് ഇരുന്
തുഴ എനിക്ക് ഉണ്ട് തുഴയുവാൻ ആളുണ്ട്
ജീവിതം ലക്ഷ്യത്തിൽ എത്തുന്ന നേരം
ഓർമ്മതൻ തീരത്ത് ഞാനിരുന്നു
ഒരായിരം സ്വപ്നവും കണ്ട് ഇരുന്നു