സെന്റ് ജോൺസ് എച്ച്.എസ്സ്.കാഞ്ഞിരത്താനം/അക്ഷരവൃക്ഷം/പ്രകൃതി

Schoolwiki സംരംഭത്തിൽ നിന്ന്
11:43, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45033 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതി <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതി
മനുഷ്യസ്പർശമേൽക്കാതെ ആവേശത്തോടെ തെളിഞ്ഞൊഴോകുന്ന പരിശുദ്ധമായ ആ വെള്ളച്ചാട്ടത്തെ നോക്കി നിന്നു.ഇളംപച്ചനിറത്തിലുള്ള കേസ് പുതച്ചതുപോലെ പായൽ നിറഞ്ഞ് പാറകൾ...താഴെ രൂപപ്പെടുന്ന ജലാശയത്തിനടിയിലെ,ഉരുളൻ കല്ലുകളെ കൊട്ടാരങ്ങളാക്കി നീന്തിപോകുന്ന കുഞ്ഞു കുഞ്ഞു മാധ്യമങ്ങൾ...അവയുടെ നിറവും തിളക്കവും...എല്ലാം അയാൾ കൺ ചിമ്മാതെ കണ്ടു...എത്ര സ്വതന്ത്രരാണവരെന്ന ചിന്തക്കൾക്കൊപ്പം ചുറ്റി നിറഞ്ഞ പ്രകൃതിയിലേയ്ക്ക് കണ്ണുയർത്തി...ഓറഞ്ചും മഞ്ഞയും പച്ചയുമായി  നിറഞ്ഞ ഇലകളുമായി നിൽക്കുന്ന മരങ്ങൾ...,പാറിപ്പറക്കുന്ന പക്ഷികൾ,ആഹാ...എത്ര മനോഹരം.ഇവിടെ നിൽക്കുമ്പോൾത്തന്നെ മനസ്സോടെ ശരീരവും ശുദ്ധമായി തീരുന്നു...
    പതിയെ പ്രകൃതിയിലലിയാൻ തുടങ്ങുമ്പോഴേക്കും പുറകിൽനിന്ന് സുഹൃത്ത് വിളിച്ചു..."നീയെന്താടാ കുറേനേരമായല്ലോ പുതിയ ഫോണിന്റെ വോൾപേപ്പർ നോക്കിയിരിക്കാൻ തുടങ്ങീട്ട്...വന്ന് കിടക്കാന് നോക്ക്...നാളെ ഡ്യൂട്ടിക്ക് പോകേണ്ടതാ..!!"കൺതുറന്ന് കണ്ട ആ സ്വപ്നം പെട്ടെന്ന് തകർന്നതിന്റെ വിഷമത്തിലാഴ്ന്നെക്കിലും ഈ ആധുനീകരിക്കപ്പെട്ട നഗരങ്ങളിൽ ജീവിക്കാൻ എന്നേ മനസ്സിനെ മരവിപ്പിച്ചെടുത്തിരിക്കുന്നു...എല്ലാം ഒരോർമ്മ മാത്രം...പ്രകൃതിയും സ്നേഹവും സ്വപ്നങ്ങളും എല്ലാം...
ALBIN JOSEPH
8A സെന്റ് ജോൺസ് ഹൈസ്കൂൾ കാഞ്ഞിരത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം