സെന്റ് സേവ്യേഴ്സ് വി.എച്ച്.എസ്സ്.എസ്സ്. കുറുപ്പന്തറ/അക്ഷരവൃക്ഷം/പ്രത്യാശയുടെ ചിന്തകൾ

Schoolwiki സംരംഭത്തിൽ നിന്ന്
11:32, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 45029 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പ്രത്യാശയുടെ ചിന്തകൾ | color=...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രത്യാശയുടെ ചിന്തകൾ
<essay> ഈ കോറോണക്കാലം വീടിനുള്ളിൽ എവിടെയും പോകാൻ കഴിയാതെ ഒരു തടവുകാരെപ്പോലെ കഴിയുകയാണ് നാം ഇന്ന്. ഏതു മഹാമാരിക്കും തടുക്കാനാവാത്ത മഹാപ്രതീഷയുടെ സന്ദേശവുമായി ഉയിർപ്പുതിരുന്നാൾ കഴിയുകയും വിഷു വന്നെത്തുകയും ചെയ്ത സന്ദർഭമാണിത്. ചൈനയിലെ വുഹാനിൽ ഉത്ഭവിച്ച കോവിഡ് -19 എന്ന മഹാമാരി ചൈനയൊട്ടാകെ പടർന്നു കത്തിയപ്പോൾ ഞാൻ സുരക്ഷിതനാണ് എന്ന് കരുതി ജീവിച്ചിരുന്നവരാണ് മലയാളികൾ. എന്നാൽ ദിവസങ്ങൾക്കകം ആ പുതിയ വ്യാധി നമ്മുടെ നാട്ടിലും രംഗപ്രവേശം ചെയ്തു. ഒരു ഭേദഗതിയും കൂടാതെയാണ് കൊറോണ വൈറസ് ലോകത്ത് അഴിഞ്ഞാടുന്നത്. ലോകരാഷ്ട്രങ്ങളിൽ വമ്പൻശക്തികളെന്നു കരുതിയിരുന്ന പല രാജ്യങ്ങളും കൊറോണ എന്ന സൂക്ഷ്മജീവിയുടെ താണ്ഡവത്തിലൂടെ തകിടംമറിഞ്ഞു. അമേരിക്കയും ചൈനയും ഇറ്റലിയും സ്പെയിനുമെല്ലാം ഇപ്പോൾ അതിന്റെ ചവിട്ടടിയിൽ.
         എന്നാൽ  കൊറോണ വൈറസ് എന്ന മഹാവ്യാധിക്കെതിരെ ധീരതയോടെ പോരാടുകയാണ് കേരളം എന്ന കൊച്ചു സംസ്ഥാനം മാസങ്ങൾക്കുമുമ്പ് ഉണ്ടായ പ്രളയംമൂലം ഒത്തിരി ജനങ്ങൾ മരണപ്പെടുകയും, ധാരാളം വളർത്തുമൃഗങ്ങൾ വെള്ളത്തിലകപ്പെട്ടു ചത്തു ഒഴുകി നടക്കുകയും ചെയ്ത കാഴ്ചകൾ  ടീവിയിലൂടെയും പത്രത്തിലൂടെയുംകണ്ടതാണ്.ഇനി ഒരിക്കലും ഇതുപോലുള്ള ഹൃദയസ്പർശിയായ കാര്യങ്ങൾ കാണരുതെന്നും കേൾക്കരുതെന്നും  ആഗ്രഹിച്ചു. ഒരു നേരത്തെ ഭക്ഷണത്തിനായി ആളുകൾ  കൈനീട്ടി. ആ ദുരിത നിമിഷങ്ങൾ കേരളം ഒറ്റകെട്ടായി നിന്നു , അതിനെ തരണം ചെയ്തു. കേരളം വീണ്ടും പഴയതുപോലെ ആയി. ഇനി ഒരിക്കലും അതിപോലുള്ള ദുരന്തം വരില്ല എന്നു വിചാരിച്ചിരുന്നു. എന്നാൽ അതിനെയും മറികടന്നു അതിലും ഭയാനകമായ ദുരന്തം കൊറോണ എന്ന മഹാമാരി ലോകമൊട്ടാകെ പടർന്നു വരികയാണ്. ദിവസവും ആയിരക്കണക്കിന് ആളുകളാണ് ഭൂമിയിൽ മരിച്ചു വീഴുന്നത്. ഒരു രാജ്യത്തിന്റെ സമ്പത്തും ശക്തിയും ജനങ്ങളാണ്. അതിനു നാശം സംഭവിച്ചാൽ മറ്റൊന്നിനും നിലനിൽപ്പ് ഉണ്ടാവില്ല

കേരളം എല്ലാംകൊണ്ടും പിന്നിലല്ല മുന്നിലാണ്. കൊറോണ വൈറസിന്റെ വ്യാപനത്തെ തടയാൻ നമ്മുടെ കൊച്ചു കേരളം നടത്തുന്ന ധീരമായ ശ്രമങ്ങൾ കാണുമ്പോൾ അഭിമാനിക്കുകയാണ് ഇന്നു ഓരോ മലയാളികളും. വികസിത രാഷ്ട്രങ്ങൾ പോലും വിറങ്ങലിച്ചു നിൽക്കുമ്പോൾ മഹാവ്യാധിയെ കരളുറപ്പോടെ നേരിടുകയാണ് കേരളം. ജാതി -മത -രാഷ്ട്രിയ ഭിന്നതകളില്ലാതെ ആരാധനാലയങ്ങൾപോലും ഐസൊലേഷൻ വാർഡുകളാക്കാൻ വിട്ടുനൽകുന്ന നിലയിലേക്ക് എല്ലാ മതനേതൃത്വങ്ങളും ഉയർന്നു ചിന്തിക്കാൻ തുടങ്ങിയിരിക്കുന്നു. കൊറോണ വൈറസിന്റെ വ്യാപനം തടയുന്നതിനായി സർക്കാർ ലോക്കഡോൺ പ്രഖ്യപിച്ചു. ലോക്ക്ഡൗൺ പ്രഖ്യപിച്ചതോടെ എല്ലാവരും അവരവരുടെ വീടുകളിൽ അഭയം തേടി. ചൈനയിൽ കൊറോണ വൈറസ് പടർന്നുപിടിച്ചപ്പോൾ തന്നെ കേരളം അതീവ ജാഗ്രതയോടെയാണ് പെരുമാറിയത്. മറ്റേതു രാജ്യത്തെക്കാളും ഇന്ത്യയിലെ മറ്റേതു സംസ്ഥാനത്തേക്കാളും ആരോഗ്യപരമായും അല്ലാത്തതുമായ പ്രവർത്തനങ്ങളിൽ കേരളം മികച്ച കാഴ്ച വെച്ചു. കൊറോണ വൈറസ് കേരളത്തിൽ സ്ഥിരീകരിച്ചപ്പോൾ തന്നെ കേരളം ഒട്ടാകെ ധാരാളം അണുവിമുക്തലായനികൾ ജനങൾക്ക് നൽകി.അങ്ങനെ ഒട്ടേറെ നല്ല പ്രവർത്തികൾ കേരളം നടത്തി.

        കേരളത്തിന്റെ പ്രവർത്തനങ്ങളെ ഇന്ത്യൻ പ്രധാനമന്ത്രിയും ഈ വിഷയത്തിൽ പ്രവർത്തിക്കുന്ന മറ്റു അന്താരാഷ്ട്ര സംഘടനകളും അഭിനന്ദിച്ചിരുന്നു. കേരളത്തിന്റെ ആരോഗ്യമന്ത്രിക്കു ഈ നിമിഷം അഭിമാനിക്കാം. അവർക്കു മാത്രമല്ല സ്വന്തം ജീവൻ വരെ പണയം വെച്ചുകൊണ്ട് ഈ വൈറസിനെതിരെ അഹോരാത്രം പ്രവർത്തിക്കുന്ന എല്ലാ ആരോഗ്യപ്രവർത്തകരെയും മനസ്സറിഞ്ഞു അഭിനന്ദിക്കാനാവുന്ന  നിമിഷമാണിത്.അതുപോലെതന്നെ മീഡിയപ്രവർത്തകർ, പത്രവിതരണം നടത്തുന്നവർ, അവശ്യസാധനങ്ങൾ ലഭ്യമാക്കുന്ന കോച്ചുപീടികക്കാരെ നാം ഈ നിമിഷം നന്ദിയോടെ സ്മരിക്കാം.

മഹാമാരി പ്രളയമായി വന്നിട്ടും ജനങ്ങൾ തൊട്ടില്ല. അതിജീവിച്ചു. ചിറകറ്റു പോയ പക്ഷികളായിരുന്നു എല്ലാവരും ചിറകുമുളച്ചു പറക്കാൻ ആരംഭിക്കുന്ന്നതിനു മുന്പേ അടുത്ത മഹാമാരി കൊറോണ എന്ന പേരിൽ പ്രത്യക്ഷപെട്ടു. ഈ കൊറോണ എന്ന മഹാമാരിയെ തടയുന്നതിനായി നമുക്ക് ഈ ലോക്ക്ഡൗൺ നന്നായി വിനിയോഗിക്കാം. മറ്റുള്ളവരുമായി യാതൊരുവിധ സമ്പർക്കത്തിനും പോകാതിരിക്കാൻ ശ്രമിക്കാം. കുട്ടികൾ ഈ കൊറോണക്കാലം അവരുടെ സർഗാതമക ശേഷി അനുസരിച്ചു ചെലവഴിക്കു. വീട്ടിലിരുന്നു തന്നെ ചിത്രരചന, കഥ, കവിതാരചന, വീട്ടുമുറ്റത്തു ഒരുകൃഷിത്തോട്ടം, പൂന്തോട്ടം എന്നിവ ഉണ്ടാക്കാം. പിന്നേ അറിവ് ലഭിക്കാനായി പുസ്തകങ്ങൾ വായിക്കാം. അലസത മാറ്റി സമയം വേണ്ടതുപോലെ വിനിയോഗിച്ചാൽ നമ്മുടെ മാനസികാരോഗ്യം നിലനിർത്താൻ കഴിയും. നമുക്കു പ്രത്യാശയോടെ ഈ കൊറോണ കാലം അതിജീവിക്കാം. ലോകത്ത് നിന്നും ഈ മഹാമാരിയെ തുടച്ചു നീക്കാൻ മാനവരാശിക്കു കഴിയട്ടെ എന്ന് ആശംസിക്കാം.

</essay>
വൈഷ്ണവി
IX A ST.XAVIER'S VHSS KURUPPANTHARA
KURAVILANGADU ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം