കണ്ണാടി എസ് എച്ച് യു പി എസ്/അക്ഷരവൃക്ഷം
കഥയുടെ പേര് -- സഞ്ചാരം
എനിക്കു എൻ്റെ പേര്, എൻ്റെ സഞ്ചാരം, എന്തു ഇഷ്ടമാണന്നോ, ഞാൻ ആദ്യം പോയത് ചൈനയിലേയ്ക്കാണ്. അവർ എന്നെ വളരെ സന്തോഷത്തോടെ സ്വീകരിച്ചു. ഞാൻ അവരുടെ ഇടയിലൂടെ തോളോടു തോളുചേർന്നു നടന്നു, റസ്റ്റോറൻ്റുകളിലും പോയി ഇരുന്നു. ഞാൻ ആരാണെന്ന് അറിയണ്ടേ എൻ്റെ പേരാണ് കോറോണ വയറസ്.കോവിഡ്-19. എൻ്റെ പേര് അവരെല്ലാം സ്വീകരിച്ചു. അതോടെ ഞാൻ അമേരിക്ക, യൂറോപ്പ്, ഇറ്റലി, സ്പെയിൻ, തുടങ്ങി പല രാജ്യങ്ങളിലൂടെ സഞ്ചരിച്ച് അനേകരെ എൻ്റെ രോഗികളാക്കി,അനേകരെകാലപുരിയിലെത്തിച്ചു. അപ്പോൾ എനിക്കു ഒരുവിധം സമാധാനമായി. പിന്നെ ഞാൻ പോന്നത് ഇന്ത്യയിലേയ്ക്കാണ്. പക്ഷേ ഇവിടെ അവർ എന്നെ ആട്ടിപായിച്ചു. പിന്നീടു ഞാൻ കേരളത്തിലേക്കു പോന്നു പക്ഷേ കേരളീയരെ ഞാൻ സമ്മതിച്ചിരിക്കന്നു. അവരെന്നെ ഒന്നു നോക്കിയതുപോലുമില്ല. എന്നോടു സഹകരിച്ചുമില്ല. എനിക്കവരോട് മതിപ്പ് തോന്നി. അവരെല്ലാവരും ഒറ്റക്കെട്ട്, ഓ, എന്തൊരു സ്നേഹം ഞാൻ അതിശയിച്ചു. അവർ അവരുടെ പ്രധാനമന്ത്രി, മുഖ്യമന്ത്രി എന്നിവർ പറയുന്നത്
അനുസരിക്കന്നതിനാൽ എനിക്ക് അവരോടു ചങ്ങാത്തം കൂടാൻ സാധിച്ചില്ല. അവർ എല്ലാം മുറിക്കുളളിൽ തന്നെ, ആരെയും ഒരു നോക്കു കാണാൻ പോലും ഇല്ല. ഞാൻ പല വാതിലിൽ മുട്ടി , ആരും വാതിൽ തുറന്നില്ല. ഞാൻ തിരിച്ചു മഹാരാഷ്ട്രയിലേയ്ക്കും,ചെന്നൈയിലേയ്ക്കും പോന്നു. അവർക്ക് എന്നെ ഇഷ്ടപ്പെടുന്നുണ്ട്. എനിക്കു സന്തോഷമായി. എന്നാലും ആ കേരളീയരെ ഞാൻ സമ്മതിച്ചിരിക്കുന്നു.അതാണ് യഥാർത്ഥത്തിൽ ദൈവത്തിൻ്റെ സ്വന്തം നാട് എന്നു ഞാൻ സമ്മതിച്ചിരിക്കുന്നു.