സെൻറ് മേരീസ് എച്ച്.എസ്.എസ്.പട്ടം/അക്ഷരവൃക്ഷം/ വ്യക്തിശുചിത്വം
വ്യക്തിശുചിത്വം
നമ്മൾ വ്യക്തിശുചിത്വത്തിൽ ശ്രദ്ധിച്ചാൽ വളരെയധികം മാറ്റങ്ങൾ സമൂഹത്തിനുണ്ടാകും. ഉദാഹരണത്തിനായി, തുറസ്സായ സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്തരുത്. കൂടാതെ നമ്മുടെ ജലസ്ത്രോതസുകളെ മലിനമാക്കരുതെ. ഞങ്ങൾ അറിഞ്ഞൊ അറിയാതെയൊ ഫാക്ടറികളിൽ നിന്നും മറ്റും വളരെയധികം മാലിന്യങ്ങൾ ഈ സ്ത്രോതസുകളിലേക്ക് ഒഴുക്കി വിടുന്നുണ്ട്, തൻമൂലം കോളറ, ഡയേറിയ, ചർദ്ധി തുടങ്ങി മാരക രോഗങ്ങൾ പിടിപെട്ടാക്കാം. ശരിയായ രീതിയിൽ പരിസര ശുചീകരണം നടത്തിയില്ല എങ്കിൽ എലിപ്പനി, ഡെങ്കു, മലേറിയ, ടൈഫോയിഡ് തുടങ്ങി മാരകരോഗങ്ങൾ വന്ന് പെട്ടേക്കാം. ആയതിനാൽ എല്ലാവരും ക്ലോറിൻ പോലുള്ള അണുവിമുക്ത മാർഗങ്ങൾ ഉപയോഗിച്ച് പരിസരം വൃത്തിയാക്കി സൂക്ഷിക്കുക. എപ്പോഴും തിളപ്പിച്ചാറ്റിയ വെള്ളം കുടിക്കുക.ചിട്ടയായ ഭക്ഷണക്രമവും വ്യായമവും നല്ല ആരോഗ്യത്തിന് അത്യന്ത്യ പേക്ഷിതമാണ്. പ്രകൃതിദത്തമായ ആഹാരം കൂടുതലായി ഉപ്പെടുത്തുക. കൂടാതെ കെമിക്കൽ ഫുഡ് ഉപയോഗിക്കാതിരിക്കുക. പുറമേ നിന്നുള്ള ഭക്ഷണം ഒഴിവാക്കുക. അതുപോലെ തന്നെ പ്രധാനപ്പെട്ട ഒന്നാണ് സമയാസമയത്തുള്ള വാക്സിനുകളും, തുള്ളിമരുന്നുകളും യഥാസമയം നൽകുക അതിൽ കൂടി നമ്മുടെ പ്രതിരോധ ശക്തി വർദ്ധിപ്പിക്കാവുന്നതാണ്. തൻമൂലം പോളിയൊ പോലുള്ള മാരക രോഗങ്ങളിൽ നിന്നും രക്ഷ നേടാം.കൂടാതെ വളർത്തു മൃഗങ്ങളുമായി കൂടുതൽ സമ്പർക്കം ഒഴിവാക്കുക. നാം ഓരോരുത്തരും ഇത്തരം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നല്ല ആരോഗ്യമുള്ള സമൂഹം കെട്ടിപ്പെടുത്താൻ സാധിക്കും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- തിരുവനന്തപുരം നോർത്ത് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ