സെന്റ് ആൺഡ്രൂസ് യു പി എസ് ചിറ്റാറ്റുമുക്ക്/അക്ഷരവൃക്ഷം/ഉപദേശത്തിന്റെ ശക്തി
ഉപദേശത്തിന്റെ ശക്തി
ഒരിടത്ത് കിച്ചു എന്നു പേരുള്ള ഒരു മിടുക്കനായ കുട്ടിയുണ്ടായിരുന്നു. അവൻ ശുചിത്വ ശീലമുള്ള കുട്ടിയായിരുന്നു. ഒരു ദിവസം കിച്ചു കളിക്കാൻ പോയപ്പോൾ ഒരു യുവാവ് ചപ്പുചവറുകൾ നിറച്ച ഒരു സഞ്ചി ഒരു വിജനമായ പുരയിടത്തിൽ വലിച്ചെറിയുന്നത് അവൻ കണ്ടു. അവൻ ഓടി ചെന്ന് ആ യുവാവിനെ തടഞ്ഞു. “ അരുത് അങ്ങനെ ചെയ്യരുത്. ചപ്പുചവറുകൾ വലിച്ചെറിയരുത്. കാരണം ഇവ മൂലം ഇവിടം വലിയോരു മാലിന്യ കൂമ്പാരമായേക്കാം. അതു നമുക്ക് ദോഷം ചെയ്യും. അതുകൊണ്ടുതന്നെ ഇവ വലിച്ചെറിയാതെ വെയിസ്റ്റ് ബാസ്കറ്റിലോ മറ്റോ നിക്ഷേപിക്കുക. . ” ഇതു കേട്ട യുവാവ് ലജ്ജയോടെ നിന്നു. ഇതു കണ്ട കിച്ചു വലിച്ചെറിഞ്ഞ സഞ്ചി കൊണ്ടു യുവാവിന് കൊടുത്തു. ആ യുവാവ് ഒന്നും ഉരിയാടാതെ തിരികെ പോയി. ഗുണപാഠം : ഉപദേശങ്ങൾ കൊണ്ട് നമുക്ക് മാറുവാൻ സാധിക്കില്ല. പക്ഷേ അത് നമ്മുടെ ജീവിതത്തിൽ ചെറിയ മാറ്റങ്ങൾ വരുത്തും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- തിരുവനന്തപുരം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കണിയാപുരം ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- തിരുവനന്തപുരം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ