ദാറുസ്സലാം എൽ. പി. എസ്. ചാലക്കൽ/അക്ഷരവൃക്ഷം/കോവിഡ്‌ 19

Schoolwiki സംരംഭത്തിൽ നിന്ന്
10:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 25220 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= കോവിഡ്‌ 19 <!-- തലക്കെട്ട് - സമ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
കോവിഡ്‌ 19

മാർച്ച് മാസം മുതൽ അപ്രതീക്ഷിതമായി ലോക്ക്ഡൗൻ വന്നു ചേർന്നിരിക്കുകയാണ്. ഈ ലോക്ക്ഡൗണിന് കാരണം കൊറോണ വൈറസാണ്.ഈ വൈറസ് മൂലമുണ്ടാകുന്ന രോഗത്തിന് കോവിഡ്‌ 19 എന്നാണ് പേരിട്ടിരിക്കുന്നത്.ഈ രോഗം ആദ്യമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത് ചൈനയിലെ വുഹാനിലാണ്.ഈ വൈറസ് വളരെ പെട്ടന്ന് തന്നെ പല രാജ്യങ്ങളിലേക്കും വ്യാപിച്ചിരിക്കുന്നു.ലോകത്താകമാനം കൊറോണ വൈറസ് ആളി പടർന്നിരിക്കുകയാണ്.വൈറസ്സിൽ നിന്ന് രക്ഷനേടാൻ ഗവണ്മെന്റ് ധാരാളം നിർദ്ദേശങ്ങൾ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

ശാരീരിക അകലം പാലിക്കുക എന്നത് ഒരു പ്രധാന കാര്യമാണ്.ചുരുങ്ങിയത് ഒരു മീറ്റർ അകലമെങ്കിലും പാലിക്കണം. കൂടെ കൂടെ കൈകൾ സോപ്പിട്ടോ ഹാൻഡ് വാഷ് ഉപയോഗിച്ചോ വൃത്തിയാക്കണം. ഹാൻഡ് സാനിറ്റായിസറും ഉപയോഗിക്കാം. മാസ്‌ക് നിർബന്ധമായും ഉപയോഗിക്കുക,പൊതുസ്ഥലത്ത് തുപ്പാതിരിക്കുക,വ്യക്തി ശുചിത്വം പാലിക്കുക, വീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക,തുമ്മുമ്പോഴും ചുമക്കുമ്പോഴും ടൗവൽ കൊണ്ടോ ടിഷ്യു പേപ്പർ കൊണ്ടോ മറക്കുക,രോഗലക്ഷണങ്ങൾ ഉള്ളവർ സ്വയം ചികിത്സിക്കാതെ അടുത്തുള്ള ആരോഗ്യകേന്ദ്രത്തിൽ ചികിത്സതേടുക, തുടങ്ങി ധാരാളം നിർദ്ദേശങ്ങൾ ഗവണ്മെന്റ ജനങ്ങൾക്ക് നൽകിയിട്ടുണ്ട്.

അമേരിക്ക,ഫ്രാൻസ്,ഇറ്റലി,ജർമനി,സ്പെയിൻ തുടങ്ങിയ രാജ്യങ്ങളിൽ കൊറോണ വൈറസ് നിയന്ത്രണതീതമായി പെരുകികൊണ്ടിരിക്കുകയാണ്. ഇതുവരെ ഒന്നര ലക്ഷത്തിലധികം ആളുകൾ മരണത്തിന് കീഴടങ്ങി. 22 ലക്ഷത്തിലധികം ആളുകൾക്ക് കോവിഡ്‌ സ്ഥിതീകരിച്ചിട്ടുണ്ട്.

കേരളത്തിലെ ജനങ്ങൾ രോഗമുക്തരായിക്കൊണ്ടിരുക്കുകയാണ്. കേരളം ലോകത്തിനു തന്നെ മാതൃകയായിരിക്കുകയാണ്. ഈ അവസരത്തിൽ നമ്മുക്ക് നമ്മുടെ ഡോക്ടെഴ്സിന്റെയും നഴ്‌സിന്റെയും പോലീസുമാരുടെയും ആരോഗ്യപ്രവർത്തകരുടെയും സേവനത്തെ വളരെ നന്ദിയോടെ ഓർക്കേണ്ടതുണ്ട്. നല്ലൊരു നാളേക്കായി പ്രതീക്ഷയർപ്പിച്ചുകൊണ്ട് നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ട് പ്രാർത്ഥനയോടെ എല്ലാവരും മുന്നോട്ട് പോകണം.

അമീൻ മുഹമ്മദ്
3 E ദാറുസ്സലാം എൽ.പി സ്‌കൂൾ , ചാലക്കൽ
ആലുവ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം