ജി.എച്ച്.എസ്.എസ്. പുല്ലങ്കോട്/അക്ഷരവൃക്ഷം/മടക്കെം
മടക്കം
വളരെക്കാലത്തെ ഇടവേളയ്ക്ക് ശേഷം , ചേമ്പ് ചേനയോട്, എടോ മനുഷ്യർ തൂമ്പയെടുക്കുന്നു പേടിയാകുന്നു, നീ ചൊറിയനല്ലേ എനിക്കാണ് പേടി, കൈ കഴുകി മാസ്ക്കണിഞ്ഞവർ വരുന്നു നമ്മളെ തേടി , വണ്ടികൾ വരുന്നില്ലത്രേ വെറുതയല്ല ശുദ്ധവായു ലഭിച്ചു തുടങ്ങിയത് , പ്രതീക്ഷയായ് ഭൂമിയും ആകാശവും വായുവും തെളിയുന്നൊരു കൊറോണക്കാലം, അടുപ്പിൻ ചുറ്റുമായ് കറികൾ തെളിഞ്ഞ കാലം ഓർമ്മകൾ അടർത്തിയെടുത്ത മുത്തശ്ശൻ കാലമായ്, മുരിങ്ങയും മാങ്ങയും തേങ്ങയും തേടി അവർ വരുന്നു പ്രകൃതിയുടെ മാറിടത്തിലേക്കായ് അമ്മതൻ തലോടലിലേക്കായ് Shahbanathul misriya.T. 7D GHSS Pullangode