തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/കൊറോണ - മഹാമാരി
കൊറോണ - മഹാമാരി
ചൈനയിലെ വുഹാനിലാണ് ആദ്യമായി കൊറോണ സ്ഥിതീകരിച്ചത് .ലക്ഷക്കണക്കിന് ജനങ്ങൾ ഇപ്പോഴും മരണപ്പെട്ടുകൊണ്ടിരിക്കുന്നു. നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പടർന്നു പിടിച്ചു കൊണ്ടിരിക്കുന്നു. നമ്മൾ ഭയപ്പെടുകയല്ല വേണ്ടത് ജാഗ്രതയാണ് വേണ്ടത് . ' ജാഗ്രതാ നിർദേശങ്ങൾ. 1)നമ്മൾ പുറത്തിറങ്ങുമ്പോൾ തൂവല കൊണ്ട് മുഖം മറക്കുക . 2) അത്യാവശ്യത്തിന് മാത്രം പുറത്ത് പോവുക . 3) സാമൂഹിക അകലം പാലിക്കുക. 4 ) തുമ്മുമ്പോഴും ചുമക്കുമ്പോഴും തൂവാല ഉപയോഗിക്കുക. 5) സോപ്പ് അല്ലെങ്കിൽ സാനിററ്റെസർ ഉപയോഗിച്ച് കൈ കഴുകുക. 6) ആരോഗ്യ പ്രവർത്തകർ പറയുന്ന നിർദ്ദേശങ്ങൾ പാലിക്കുക. 7 ) വ്യക്തി ശുചിത്വം പാലിക്കുക. 8) സ്വയം ചികിത്സ പാടില്ല. 9 ) വിദേശത്തു നിന്നു വരുന്നവർ നിരീക്ഷണത്തിൽ കഴിയുക. അവരുമായി സമ്പർക്കത്തിൽ ഏർപ്പെടാതിരിക്കുക. ലോക് ഡൗൺ, അടച്ചുപൂട്ടലും. 'ലോക് ഡൗൺ കാരണം ജനങ്ങൾ വളരെ വിഷമങൾ അനുഭവിക്കുന്നുണ്ട്.' എന്നാലും ജനങ്ങൾക്ക് വേണ്ടിയാണ്ഈ അടച്ചുപൂട്ടൽ. അതു കൊണ്ട് ജനങ്ങൾ പൂർണമായും സഹകരിക്കുക. മറ്റ് രാജ്യങ്ങളിൽ നിയന്ത്രണം ഇല്ലാത്തതു കൊണ്ടാണ് അവിടെ വ്യാപിക്കുന്നത്. അതുപോലെ സമൂഹ വ്യാപനം തടയാൻ വേണ്ടിയാണ് ലോക് ഡൗൺ പ്രഖ്യാപി്ച്ചത്. ഞാനും എൻ്റെ കുടുംബവും ലോക് ഡൗൺ ആയതിനാൽ എവിടെയും പുറത്ത് ഇറങ്ങുവാൻ സാധിക്കുന്നില്ല. അവധിക്കാലം ഉല്ലാസകരമാക്കുവാൻ സാധിക്കുന്നില്ല. അതു കൊണ്ട് വീട്ടിൽ ഇരുന്ന് കളിച്ചും പത്രം വായിച്ചും പച്ചക്കറികൾ നട്ടും ടി.വി കണ്ടും സമയം നീക്കുന്നു. വീടും പരിസരവം വൃത്തിയായി സൂക്ഷിക്കുന്നു. നി പ എന്ന വൈറസിനെ തുടച്ചു നീക്കിയതുപോലെ കൊറോണ എന്ന രോഗത്തെ നമ്മുടെ ലോകത്ത് നിന്നു തന്നെ തുടച്ചു നീക്കണം. അതിനു വേണ്ടി നമ്മൾ ജാതി മത വർഗവർണ ചിന്തകളില്ലാതെ ഒറ്റക്കെട്ടായി പ്രയത്നിക്കുക.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കൂത്തുപറമ്പ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ല ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ