തൊടീക്കളം എൽ പി എസ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ കൈയ്യൊപ്പ്

Schoolwiki സംരംഭത്തിൽ നിന്ന്
07:41, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- GLPS14605 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=പ്രകൃതിയുടെ കൈയ്യൊപ്പ് <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പ്രകൃതിയുടെ കൈയ്യൊപ്പ്

പ്രകൃതി അമ്മയാണ്. പരിസ്ഥിതിക്ക് ദോഷകരമായ രീതിയിൽ മനുഷ്യൻ പ്രവർത്തിക്കുന്നത് ലോക നാശത്തിന് കാരണമാകും. എല്ലാ മനുഷ്യർക്കും ശുദ്ധവായുവും. ശുദ്ധജലവും ലഭിക്കുന്നതിന് മനുഷ്യൻ തന്നെ ശ്രമിക്കണം. നഗരങ്ങളെല്ലാം മലിനീകരണത്തിന്റെ മാരക ഫലങ്ങൾ അനുഭവിച്ച് തുടങ്ങിയിരിക്കുന്നു. അതോടൊപ്പം ആരോഗ്യപ്രശ്നങ്ങൾ ഏറിവരികയും ചെയ്യുന്നു. മനുഷ്യവംശത്തെ തന്നെ കൊന്നൊടുക്കുവാൻ ശേഷിയുള്ള മാരകരോഗങ്ങൾ പടർന്നുപിടിക്കുന്നു. നമ്മുടെ ലോകം കൊറോണ എന്ന രോഗത്തിന്റെ പിടിയിലാണ്. ഇതിനെതിരെ നമ്മൾ ഒറ്റക്കെട്ടായി നിൽക്കണം. ആരോഗ്യ പ്രവർത്തകർ തരുന്ന നിർദേശങ്ങൾ നമ്മൾ അനുസരിക്കണം. നമ്മുടെ പരിസ്ഥിതിയെ എത്ര മാത്രം മലിനപ്പെടുത്തുന്നുവോ അത്രയധികം രോഗങ്ങൾ നമ്മെ കീഴ്പ്പെടുത്തും. നമ്മുടെ ഉത്തരവാദിത്വമാണ് പരിസ്ഥിതിയെ സംരക്ഷിക്കേണ്ടത്. കൊറോണ എന്ന രോഗം പകരുന്നത് സമ്പർക്കത്തിലൂടെയാണ്. അതിനാൽ പൊതുസ്ഥലങ്ങളിൽ കൂടിനിൽക്കുന്നത് പരമാവധി ഒഴിവാക്കുക. കൊറോണ എന്ന മഹാ വിപത്തിനെ എല്ലാവരും ഒത്തുചേർന്ന് നമ്മുടെ ലോകത്തുനിന്ന് തുരത്തിയോടിക്കണം.

പാർവണ വിജേഷ്
ക്ലാസ്സ് 4. ഗവ.എൽ.പി.സ്കൂൾ . തൊടീക്കളം
കൂത്തുപറമ്പ ഉപജില്ല
കണ്ണൂർ ജില്ല
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം