സെന്റ്.ഫിലോമിനാസ് എച്ച്.എസ്. കൂനമ്മാവ്/അക്ഷരവൃക്ഷം/ശത്രുവിനെ രക്ഷിച്ച മിത്രം

Schoolwiki സംരംഭത്തിൽ നിന്ന്
06:24, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Stphilomenas (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്=ശത്രുവിനെ രക്ഷിച്ച മിത്രം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ശത്രുവിനെ രക്ഷിച്ച മിത്രം

പണ്ട് പണ്ട് മഞ്ചാടിക്കാ ട്ടിൽ ഒരു പാവം ചുണ്ടെലി പാർത്തിരുന്നു. അവന് മൂന്നു കുഞ്ഞുങ്ങളാണ് ഉണ്ടായിരുന്നത്. അവൻ തന്റെ കുഞ്ഞുങ്ങളെ വളരെ സ്നേഹത്തോടെയും വാത്സല്യത്തോടെയുമാണ് വളർത്തിയിരുന്നത്. തന്റെ കുഞ്ഞുങ്ങൾക്കുവേണ്ടി അവൻ എത്ര ദൂരം വേണമെങ്കിലും തീറ്റ തേടി പോകുമായിരുന്നു.

മഞ്ചാടിക്കാട്ടിലെ കരിനീല പുഴയ്ക്കപ്പുറത്താണ് മരുതമനക്കാട്. നിറയെ പഴങ്ങളും വൃക്ഷലതാദി കളുംകൊണ്ട് പച്ചവിരിച്ചുനിൽക്കുന്ന കാടിന്റെ തലവൻ എന്ന് അറിയപ്പെട്ടിരുന്നത് കർക്കശക്കാരനായ ഒരു സിംഹച്ചനാണ്. ക്രൂരനായ സിംഹത്തിന്റെ കണ്ണിൽപ്പെടാതെ രക്ഷപെടാൻവേണ്ടിയാണ് ചുണ്ടെലി അതിരാവിലെ തന്നെ തീറ്റ തേടി മരുതമനക്കാട്ടിലേയ്ക്ക് യാത്രയാവുന്നത്. പലനാളുകൾ കഴിഞ്ഞിട്ടും ചുണ്ടെലി സിംഹത്തിന്റെ വായിൽപെടാതെ രക്ഷപ്പെട്ടു.

പക്ഷെ ഒരിക്കൽ .........

പതിവുപോലെ തീറ്റ തേടി കഴിഞ്ഞ് അൽപനേരം വിശ്രമിക്കുകയായിരുന്ന ചുണ്ടെലി പെട്ടെന്നൊരു ശബ്ദംകേട്ട് ചാടിയെഴുന്നേറ്റു. "അതെ ഇത് സിംഹത്തിന്റെ ഗർജ്ജനം തന്നെ "അവൻ മനസ്സിലുറപ്പിച്ചു. അവൻ ചുറ്റുപാടും നോക്കി, നേരം പരപരാവെളുത്തിരുന്നു. താൻ ഇനി ഇവിടെ നിന്നാൽ ശരിയാവില്ല എന്ന് മനസിലാക്കിയ ചുണ്ടെലി ഓടി രക്ഷപെടാൻ ശ്രെമിച്ചുവെങ്കിലും നിർഭാഗ്യവശാൽ അവൻ സിംഹത്തിന്റെ മുൻപിലാണ് ചെന്ന് പെട്ടത്. ഞെട്ടലോടെ അവൻ മിഴിച്ചു നിൽക്കുമ്പോൾ അതാ കാണുന്നു !രക്ഷപെടാൻ ഒരു മാർഗ്ഗവുമില്ലാതെ ഒരു വലയ്ക്കുളിൽ 'തന്നെ രക്ഷിക്കൂ ' എന്ന ഭാവത്തിൽ നിറകണ്ണുകളോടെ നിൽക്കുന്ന സിംഹച്ചൻ. സിംഹച്ചന്റെ നിഷ്കളങ്കമായ മുഖം കണ്ട് അലിവ് തോന്നിയ ചുണ്ടെലി മറ്റൊന്നും ആലോചിച്ചില്ല അവന്റെ ആയുധമായ പല്ല്കൊണ്ട് വല കരണ്ട് സിംഹത്തിന്റെ ജീവൻ രക്ഷിച്ചു.

സിംഹച്ചൻ നന്ദി പുരസ്‌കാരം ചുണ്ടെലിയോട് പറഞ്ഞു : നിനക്ക് വേണമെങ്കിൽ നിന്റെ ജീവനെയോർത്ത് മറ്റു ജീവികളുടെ രക്ഷയെയോർത്തു എന്നെ രക്ഷിക്കാതിരിക്കാമായിരുന്നു. പക്ഷേ നീ നിന്റെ സ്വന്തം ജീവൻ പോലും പണയപ്പെടുത്തി എന്നെ രക്ഷിച്ചു. എന്റെ പ്രാണനെ രക്ഷിച്ച നീ ഇന്ന് മുതൽ എന്റെ ഉറ്റ സുഹൃത്താണ്. അങ്ങനെ സുഹൃത്തിനെ പ്രാണന് തുല്യം സ്നേഹിച്ച സിംഹച്ചൻ ചുണ്ടെലിയെ തന്റെ കൊട്ടാര ഉപദേഷ്ടാവായ് നിയമിച്ചു.

നിവ്യ കെ എസ്
9 ഡി സെന്റ. ഫിലോമിനാസ് എച്ച് എസ് എസ്, കൂനമ്മാവ്
വടക്കൻ പറവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ