സെന്റ്. മേരീസ് എച്ച്.എസ്.എസ്. വല്ലാർപാടം/അക്ഷരവൃക്ഷം/പോരാടുവിൻ നമ്മൾ

Schoolwiki സംരംഭത്തിൽ നിന്ന്
04:13, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 26026 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= പോരാടുവിൻനമ്മൾ <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
പോരാടുവിൻനമ്മൾ

പോരാടുവാൻനേരമായിന്നു കൂട്ടരെ
പ്രതിരോധമാർഗ്ഗത്തിലൂടെകണ്ണിപൊട്ടിക്കാം
നമുക്കിദുരന്തത്തിനലകളിൽനിന്നുംമുക്തിനേടാം
ഒഴിവാക്കീടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കീടാം ഹസ്തദാനം
അൽപകാലം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങിടേണ്ട
കരുതലില്ലാതെ പരിഹസിക്കുന്ന
സോദരരേ കേട്ടുകൊൾക
നിങ്ങൾ തകർക്കുന്നതൊരു ജീവനല്ലാ
തൊരു ജനതയെത്തന്നെയല്ലേ?
ആരോഗ്യരക്ഷയ്ക്കുനൽകുംനിർദ്ദേശങ്ങൾ
പാലിച്ചിടാം മടിക്കാതെ
ആശ്വാസമേകുന്നശുഭവാർത്ത കേൾക്കുവാൻ
ജാഗ്രതയോടെ ശുചിത്വത്തോടെ
ഒരേമനസ്സായ് മുന്നേറാം
ഭയക്കാതെ ശ്രദ്ധയോടിനാളുകൾ
സമർപ്പിക്കാം ലോകനന്മയ്ക്കായി....

വൈഷ്ണവ് ഇ ബി
5 ബി സെൻറ്.മേരീസ്.എച്ച്.എസ്.എസ്.വല്ലാർപാടം
എറണാകുളം ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത