സെന്റ് ആൻസ് എച്ച്. എസ്സ്. കോട്ടപ്പുറം/അക്ഷരവൃക്ഷം/*മാറുന്ന പരിസ്ഥിതി

Schoolwiki സംരംഭത്തിൽ നിന്ന്
*മാറുന്ന പരിസ്ഥിതി*

കോടാനുകോടി വർഷം പഴക്കമുണ്ട് നമ്മുടെ ഈ ഭൂമിക്ക്. എല്ലാ ജീവജാലങ്ങൾക്കും ഒരു പോലെ അവകാശപ്പെട്ടതാണ് ഈ ഭൂമി അല്ലെങ്കിൽ പരിസ്ഥിതി. പരിസ്ഥിതി യെ സംരക്ഷിക്കേണ്ടത് നമ്മൾ മനുഷ്യരുടെ കടമയാണ്. നാം വ്യക്തി ശുചിത്വത്തിന് പ്രാധാന്യം കൊടുക്കുന്നതു പോലെ പരിസര ശുചിത്വത്തിനും പ്രാധാന്യം കൊടുക്കണം.

എല്ലാം സമൃദ്ധമായുണ്ടായിരുന്ന ഒരു കാലമുണ്ടായിരുന്നു.

അതു കടന്നു പോയി. മലകളും കുന്നുകളും രാക്ഷസയന്തങ്ങൾ ഉപയോഗിച്ചു നിരത്തുന്നു, പുഴകളും തടാകങ്ങളും നികത്തുന്നു. ഈ വികസനം പരിസ്ഥിതിയെ വല്ലാതെ ബാധിക്കുന്നു. വികസനവും പരിസ്ഥിതിയും ഒരു പോലെ ആവശ്യമാണ് നമ്മുടെ നാടിന്. അതുകൊണ്ടു തന്നെ പരിസ്ഥിതിയെ ദോഷമായി

ബാധിക്കാത്ത വിധത്തിലാവണം വികസനം. ഇന്ന് ധാരാളം പക്ഷികളും മൃഗങ്ങളും നമ്മിൽ നിന്ന് മറഞു പോകുന്നു. ഇതിന്റെയെല്ലാം കാരണം മനുഷ്യൻ തന്നെയാണ്. മനുഷ്യൻ മാത്രം ബാക്കിയാകുന്ന ഒരു അവസ്ഥയായി വികസനം മാറിയിരിക്കുന്നു.

പുഴകളെല്ലാം മാലിന്യം കൊണ്ട് നിറഞ്ഞിരിക്കുകയാണ്. പണ്ട് ഈ ഒരു അവസ്ഥ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ അന്ന് സന്തോഷവും സുഖവും ആരോഗ്യവും എല്ലാ മനുഷ്യരിലും കാണാം. ഇതെല്ലാം പൂർവികർ പറഞ്ഞ് കേട്ടിട്ടുള്ളതാണ്. ഇന്ന് അങ്ങനെയുള്ള ഒരു ഭൂമിയെ നമ്മുക്ക് കാണാൻ കഴിയുന്നില്ല.

എന്നാൽ ഇന്ന് നാം ജീവിക്കുന്ന കാലഘട്ടത്തിൽ പ്ലാസ്റ്റിക്ക് ഏറിവരുകയാണ്. പ്ലാസ്റ്റിക്കിന്റെ ഉപയോഗം വലിയോരു വിപത്തു തന്നെയാണ് സൃഷ്ടിക്കുന്നത്. അതിന്നു പരിഹാരമായി ഗവൺമെന്റ് കഴിഞ്ഞ 2020 ജനുവരി 1 മുതൽ പ്ലാസ്റ്റിക്ക് നിരോധിച്ചു. ചിലർ അത് പാലിക്കുന്നു. ഇനിയും പാലിക്കാത്ത മനുഷ്യരുണ്ട്.ഇതിനെക്കുറിച്ചുള്ള അവബോധം അവർക്കില്ല. പരിസ്ഥിതി മലിനീകരണത്തിന്റെ ഭീകരതയെപ്പറ്റി ജനങ്ങളുടെ ഇടയിൽ അവബോധമുണ്ടാക്കാനായി നാം എല്ലാ വർഷവും ജൂൺ മാസം 5ാം തിയ്യതി ലോകപരിസ്ഥിതി ദിനമായി ആചരിക്കുന്നു.

ചിലർ മരങ്ങൾ വെട്ടിനശിപ്പിക്കുന്നു. അതോടെ മഴ കുറയുന്നു. വൃക്ഷങ്ങൾ എന്നും നമ്മുക്ക് ഒരു തണലാണ് എന്ന ബോധം അവർക്കില്ല. "ഇനി വരുന്നൊരു തലമുറയ്ക്ക് ഇവിടെ വാസം സാധ്യമോ?"

എന്ന വരികൾ ഇവിടെ പ്രസക്തിയേറുന്നു. ഇതെല്ലാം മനുഷ്യൻ ചെയ്യുന്ന ക്രൂരതയാണ്. ഈ ക്രൂരതയ്ക്ക് മുന്നിൽ ഭൂമി വഴങ്ങുകയാണ്. പ്രകൃതിയെ നശിപ്പിച്ചാൽ അതിന്റെ ഫലം ഭയാനകമായിരിക്കും. ഇനിയും മാറാത്ത മനുഷ്യനെ വെല്ലുവിളിക്കുകയാണ് പരിസ്ഥിതി. ഇന്ന് നാം പരിസ്ഥിതിയോട് ചെയ്യുന്ന ഓരോ ക്രൂരതയും ദുരന്തങ്ങളായ പ്രളയമായും കൊടുങ്കാറ്റായും ഉരുൾപ്പൊട്ടലായും മാരകമായ പകർച്ചവ്യാധിയായും പ്രകൃതി നമ്മുക്ക് തിരികെ തരുകയാണ്.

മനുഷ്യൻ ജീവിക്കുന്നതു അവനവനു വേണ്ടിയാണ്. അതാണ് അവന്റെ ലക്ഷ്യബോധം. ചുറ്റുമുള്ളതൊന്നും എന്നൊരു കാഴ്ച്ചപ്പാടാണുള്ളത്. മനുഷ്യകൃതങ്ങളായ ഈ അനർത്ഥങ്ങൾക്ക് മനുഷ്യ ബുദ്ധി തന്നെ പരിഹാരം. നാം പ്രകൃതിയെ ദ്രോഹിക്കാതെ സംരക്ഷിക്കണം. ലോകത്തുള്ള എല്ലാറ്റിനേയും സ്നേഹിച്ചും സഹകരിച്ചും ജീവിക്കണം. നാം ഓരോരുത്തരും ശ്രമിക്കുകയാണെങ്കിൽ നമ്മുടെ പരിസ്ഥിതിയെ നമ്മുക്ക് തന്നെ സംരക്ഷിക്കാൻ സാധിക്കും. ഉണർന്ന് പ്രകൃതിയിലേക്ക് മടങ്ങുക തന്നെ പരിഹാരം...

ANNMERIN K S
8 A St Anne's H S Kottapuram
Kodungallur ഉപജില്ല
Thrissur
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം