പി.കെ.എം.എം.എച്ച്. എസ്.എസ്. എടരിക്കോട്/അക്ഷരവൃക്ഷം/ദൃഢനിശ്ചയം

Schoolwiki സംരംഭത്തിൽ നിന്ന്
02:25, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Pkmmhssedarikode (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= ദൃഢനിശ്ചയം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
ദൃഢനിശ്ചയം

കൊറോണ എന്ന മഹാമാരി കാട്ടുതീ പോലെ പടരുന്ന സമയം. ഒരു ലക്ഷത്തിലധികം രോഗികൾ. പാവപ്പെട്ടവൻ പണക്കാരൻ എന്ന ഭേദമില്ലാതെ ഒരോരുത്തരേയായ് മൃത്യു കൈയ്യേറി തുടങ്ങി. ലോകം മുഴുവൻ ഈ ദുഖത്തിനു മുൻപിൽ തല താഴ്ത്തി നിൽക്കുമ്പോൾ അവൻ നിദ്രയിലായിരുന്നു. സമയം എട്ടു കഴിഞ്ഞിരുന്നു. അവന്റെ മിഴിയിയിണകൾ പതിയെ തുറന്നു. അവന് മെത്തയിൽ നിന്നും എഴുന്നേൽക്കാൻ വലിയ താത്പര്യം ഒന്നുമുണ്ടായിരുന്നില്ല അതുകൊണ്ടുതന്നെ അവൻ മനസ്സില്ലാ മനസ്സോടെ എഴുന്നേറ്റു മെല്ലെ മിഴിയിണകൾ തന്റെ വിരലുകൾ കൊണ്ട് തിരുമ്മിയിട്ട് തന്റെ മെത്തയുടെ താഴെയുള്ള ചെരുപ്പിട്ടിട്ട് അവൻ തന്റെ കുളിമുറിയിലേക്ക് നടന്നു. പ്രഭാത കർമ്മങ്ങൾക്കു ശേഷം അവൻ നേരേ താഴേയ്ക്കു ചെന്നു അവിടെ അവന്റെ അമ്മ ഊൺമേശയിൽ അവന് കഴിക്കാനുള്ള ഭക്ഷണം തയ്യാറാക്കി വച്ചിരുന്നു അത് കഴിച്ചതിന് ശേഷം അവൻ അവന്റെ മുറിയിലേക്ക് തിരിച്ചു പോയി അപ്പോൾ അവന്റെ അമ്മ അവനണിയാനുള്ള യുണിഫോം തേച്ച് വച്ചിട്ടുണ്ടായിരുന്നു അതും അണിഞ്ഞു കൊണ്ടവൻ ഒന്ന് കണ്ണാടി നോക്കി..

താൻ സുന്ദരനാണെന്ന് മനസ്സിൽ പറഞ്ഞു എന്നിട്ട് തിരിച്ച് ഊണുമേശയ്ക്കരികിൽ ചെന്നു. അപ്പോൾ അവന്റെ അമ്മ അവിടെയുണ്ടായിരുന്നു. അമ്മ മെല്ലെ അവന്റെ തല തലോടിയിട്ട് അവന്റെ കൈയ്യിൽ ഒരു ഗ്ലാസ്സ് പാലും രണ്ടു ബദാമും കൊടുത്തിട്ട് പറഞ്ഞു ഇന്ന് നിന്റെ പരീക്ഷയല്ലെ ! നന്നായി എഴുതണം അവൻ അത് കേട്ട ഭാവം നടിക്കാതെ തന്റെ പുത്തൻ ഫോണിൽ ഗെയിം കളിച്ചു കൊണ്ടേയിരുന്നു. അപ്പോൾ അവന്റെ അച്ചൻ പോർച്ചിൽ നിന്നും ഹോണടി തുടങ്ങി അവൻ തന്റെ കൈയിലിരുന്ന ഫോൺ സോഫയിലേക്കെറിഞ്ഞിട്ട് തന്റെ ബാഗുമെടുത്ത് ഓടി കാറിൽ കയറി. അവന്റെ അച്ഛൻ അവൻ പഠിക്കുന്ന സ്കൂളിലെ പ്രിൻസിപ്പാളായിരുന്നു അതു കൊണ്ടു തന്നെ അവർ ഒരുമിച്ചാണ് സ്കൂളിൽ പോകാറുള്ളത്. .

അവൻ പരീക്ഷാസമയത്ത് ഉത്തരക്കടലാസിൽ അവനു തോന്നുന്നതെഴുതിവച്ച് അവന്റെ അച്ഛന്റെ സ്വാധീനം കൊണ്ട് മാത്രമാണ് അവൻ പാസ്സാവാറുളളത് .അങ്ങനെ അവർ സ്കൂളിലെത്തി .അവന്റെ അച്ഛൻ കാബിനിലേക്കും അവൻ തന്റെ പരീക്ഷ ഹാളിലേക്കും നടന്നു.പരീക്ഷ തുടങ്ങി അവൻ തന്റെ ഉത്തരക്കടലാസിൽ ഒന്നും എഴുതിയില്ല.മണിക്കുറുകൾ കഴിഞ്ഞു അവന്റെ പേനയിൽ നിന്നും ഒരു തുള്ളി മഷി പേപ്പറിൽ വീണിട്ടില്ല. പരീക്ഷ കഴിഞ്ഞു. അവൻ ഹാളിൽ നിന്നും പുറത്തിറങ്ങി. അവന്റെ കുട്ടുകാർ ഉത്തരങ്ങൾ ചർച്ച ചെയ്യുകയായിരുന്നു .അവൻ മൗനമായ് നടന്നു തന്റെ കാറിനരികിൽ ചെന്നു നിന്നു, അല്പസമയത്തിനകം അവന്റെ പിതാവെത്തി രണ്ടു പേരും തിരിച്ച് വീട്ടിൽ എത്തി..

അവന്റെ അമ്മ പരീക്ഷയെ കുറിച്ച് ചോദിച്ചു, അവന്റെ ഉത്തരം മൗനമായിരുന്നു. തന്റെ മുറിയിൽ ചെന്ന് അവൻ കരയാൻ തുടങ്ങി. അവന് കുറ്റബോധം തോന്നി തുടങ്ങി. തന്റെ മാതാപിതാക്കൾ തനിക്കു വേണ്ടി ഇത്രയൊക്കെ ചെയ്തിട്ടും തന്റെ കടമ നിർവഹിക്കാൻ കഴിയാത്തതിന്റെ ദുഃഖമാണവന്. താൻ ഇന്നത്തെ പരീക്ഷയിൽ ഒന്നും എഴുതിയിട്ടില്ലെന്നു അവൻ അച്ഛനോട് പറഞ്ഞ‌ു..

അവന്റെ പിതാവിന്റെ മനസ്സിൽ ദേഷ്യവും ദു:ഖവും നിറഞ്ഞു, എങ്കിലും ശാന്തമായിട്ട് പിതാവ് പറഞ്ഞു മോനെ ......നീ ഒന്നും ........ എഴുതിയില്ലേ? അവൻ മുകതയോടെ യിരുന്നു എന്നിട്ട് പറഞ്ഞു അച്ഛാ ഞാൻ പാസ്സാവില്ല എന്നിട്ട് പിന്നെയും കരയാൻ തുടങ്ങി. അവന്റെ മാതാപിതാക്കൾ അവനെ സമാധാനിപ്പിക്കാൻ ശ്രമിച്ചെങ്കിലും അവന്റെ കരച്ചിലിനെ ശമിപ്പിക്കാൻ അവർക്കായില്ല .അവൻ അവന്റെ പിതാവിനോട് ചോദിച്ചു "അച്ഛാ അന്നെന്നെ ജയിപ്പിച്ചില്ലായിരുന്നെങ്കിൽ ഞാൻ പഠിക്കാൻ തുടങ്ങിയിട്ടുണ്ടാവുമായിരുന്നു'.

ഇത് കണ്ടതും അവൻ നേരെ അവന്റെ അമ്മയുടെയും അച്ഛന്റെയും നെറ്റിയിൽ കുളിർത്ത ചുംബനങ്ങൾ നൽകി.ഇത് തന്റെ വിജയമല്ല... ശരിക്കുള്ള വിജയം താൻ തന്നെ പഠിച്ച് വാങ്ങുന്നതാണ് അടുത്ത വർഷം ഒന്നാം റാങ്കിനു വേണ്ടി പഠിക്കും, അവൻ മനസ്സിലുറപ്പിച്ചു.ഒൻപതാം ക്ലാസ്സിലെ എല്ലാ പരീക്ഷയിലും അവൻ ഒന്നാം റാങ്ക് നേടിയതോടെ അവന്റെ പരിശ്രമം കൂടിതുടങ്ങി, പിന്നീടുള്ള എല്ലാ പരീക്ഷകളിലും അവൻ മുൻ നിരയിൽ ഉണ്ടായിരുന്നു. അങ്ങനെ അവൻ പഠിച്ച് വലുതായി ഒരു ഡോക്ടറായി .

നന്ദന
9 AL പി.കെ.എം.എം.എച്ച്.എസ്.എസ് എടരിക്കോട്
വേങ്ങര ഉപജില്ല
മലപ്പ‌ുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ