ഹൈസ്കൂൾ പരിപ്പ്/അക്ഷരവൃക്ഷം/ "ചിക്കൻ പോക്സും കൊറോണയും പിന്നെ ഞാനും".
"ചിക്കൻ പോക്സും കൊറോണയും പിന്നെ ഞാനും".
"ചിക്കൻ പോക്സും കൊറോണയും പിന്നെ ഞാനും". ഈ അവധിക്കാലം അടിച്ചുപൊളിക്കണം പരീക്ഷക്കാലം അടുത്തു എല്ലാ വിഷയങ്ങളും നന്നായി എഴുതണം. ആദ്യത്തേത് എന്റെ പ്രിയപ്പെട്ട വിഷയമാണ് സംസ്കൃതം. തലേ ദിവസം ചെറിയ പനി ഉണ്ടോ എന്നൊരു സംശയം. ചൂട് കൊണ്ട് തോന്നുന്നതവാം എന്ന് വിചാരിച്ചു നല്ല ഷീണം കുളിക്കാൻവേണ്ടി കുളിമുറിയിൽ കയറി അപ്പോഴാണ് കാണുന്നത് ദേഹത്തു അവിടെ ഇവിടെ ആയി പൊങ്ങി നിൽക്കുന്ന കുരുക്കൾ ".. അമ്മേ.... !ഞാൻ അലറി വിളിച്ചു എന്റെ വിളി കേട്ട് വീട് ഒന്ന് നടുങ്ങിയോ? ചുവരിൽ ഇരുന്ന പല്ലി കാൽതെറ്റി താഴെവീണു. പ്രാണിയെ പിടിക്കാൻ വന്ന എട്ടുകാലി ജീവനുംകൊണ്ട് ഓടി രക്ഷപെട്ടു. സ്വൽപ്പം കലിപ്പിൽ അമ്മ ദ നിൽക്കുന്നു മുന്നിൽ എന്താ അന്നുകുട്ടി ഇതുകണ്ടോ അമ്മേ ഞാൻ എന്റെ ദേഹത്തെ കുരുക്കൾ കാണിച്ചുകൊടുത്തു അയ്യോ അമ്മ ഒന്ന് ഞെട്ടി എന്നിട്ട് പറഞ്ഞു എനിക്ക് ചെറിയൊരു സംശയം ഇത് ചിക്കൻപോക്സ് തന്നെ ഇനി സ്കൂളിലും പോകണ്ട പരീക്ഷയും എഴുതേണ്ട വൈകുന്നേരം ആശുപത്രിയിൽ പോകാം, അച്ചാച്ചൻ വരട്ടെ എനിക്ക് വിലക്കേർപ്പെടുത്തിയ ആഹാരങ്ങളുടെ ലിസ്റ്റ് കേട്ടപ്പോൾ ഞാൻ വീണ്ടും ഞെട്ടി അതിൽ എന്റെ പ്രിയപ്പെട്ട മീൻകറിയും ഉണ്ടായിരുന്നു. കുട്ടികളുടെ ആശുപത്രിയുടെ വരാന്തയിൽ ഊഴവും കാത്തുനിന്നു. അന്നകുട്ടി എന്ന വിളി വന്നപ്പോൾ ഞങ്ങൾ അകത്തേക്ക് കയറി വിവരം പറഞ്ഞപ്പോൾ ഡോക്ടർ പകപ്പോടെ ഞങ്ങളെ നോക്കി ഡോക്ടറുടെ വിവരണങ്ങൾ കേട്ടപ്പോൾ എനിക്ക് മനസ്സിലായി വീടിനുള്ളിൽനിന്ന് പുറത്തിറങ്ങാൻ പറ്റില്ല എന്ന് പിന്നെ വലിയ സന്തോഷം തോന്നിയത് അച്ചാച്ചൻ വാങ്ങിതന്ന തണ്ണിമത്തനും, ഓറഞ്ചും, മുന്തിരിയും ഒക്കെ കണ്ടപ്പോഴാണ്. പിറ്റേദിവസം ചേച്ചി സ്കൂളിൽ പോകുന്നത് കണ്ടപ്പോൾ തെല്ല് അസ്സൂയതോന്നി പുറംകാഴ്ചകളിലേക്ക് സൈക്കിൾ ചവിട്ടി പോകുന്നതിന്റെ അഹംകാരമോ അവളുടെ മുഖത്ത്.തെല്ല് സങ്കടത്തോടെ ഞാൻ ഉറക്കം നടിച്ചു കിടന്നു. പിന്നെ ഓർത്തു ഇങ്ങനെ കിടന്നിട്ട് കാര്യമില്ല കുറച്ചു നേരം ഡോറയെ സഹായിക്കാം തനിയെ കുന്ന് കയറിയും, മീൻ പിടിച്ചും, ആറുകടന്നും ഒക്കെ അവൾ മടുത്തുകാണും കുറച്ചുനേരം ടിവി വച്ചു ഡോറയെ സഹായിച്ചു. പിന്നെ എനിക്കും മടുത്തു ഇത്തിരി ലോകവിവരം അറിയുന്നതിന് വേണ്ടി വാർത്ത കാണാം എന്ന് വിചാരിച്ചു അപ്പോഴാണ് ചൈനയിൽ പടർന്നുപിടിക്കുന്ന കൊറോണ വൈറസിന് കുറിച്ച് കേട്ടത് തെല്ല്നേരം അതും ശ്രെദ്ധിച്ചു കേട്ടിരുന്നു പിന്നെ ചിന്തിച്ചു അത് അങ്ങ് ചൈനയിൽ അല്ലേ പിന്നെ ഞാൻ എന്തിനു പേടിക്കണം. പാമ്പും, പഴുതാരയും ഇങ്ങേയറ്റം ഞാഞ്ഞൂലിനെപോലും തിന്നാൻ മടിയില്ലാത്തവർഗ്ഗo അവർക്ക് അത് തന്നെ വരണം കേരളത്തിന്റെ ഒരു കോണിൽ കഴിയുന്ന എനിക്ക് എന്താ. ചിക്കൻപോക്സിന്റെ കുരുക്കളൊക്കെ മാറി തുടങ്ങി മരുന്നും തീർന്നു. ഇനി പതിയെ പുറത്തിറങ്ങാം എന്റെ സന്തോഷം മെല്ലെ കെട്ടടങ്ങി ആ മഹാമാരി എന്റെ രാജ്യത്തും വന്നു. എന്റെ ഗ്രാമത്തിന്റെ തൊട്ടടുത്തുവരെ എത്തി പുതിയ പുതിയ വാർത്തകൾ വീട്ടിലെ ചർച്ചാ വിഷയം കൊറോണ എന്ന മഹാമാരി മാത്രമായി. വീണ്ടും വീടിനുള്ളിൽ തന്നെയായി ഇപ്പോഴാണ് എനിക്ക് മനസ്സിലായത് കൂടിനുള്ളിൽ കിടക്കുന്ന പക്ഷികളും മൃഗങ്ങളും എന്തിനാണ് മാനം നോക്കി കരയുന്നത്. അടച്ചിട്ട കൂടിനുള്ളിലെ സുഖസൗകര്യങ്ങളെക്കാ ൾ പാറി പറക്കാൻ കഴിയുന്ന സ്വാതന്ത്ര്യം ആണ് സ്വർഗം. മനുഷ്യൻ വീടിനുള്ളിൽ ഒതിങ്ങിയപ്പോൾ പക്ഷികളും മൃഗങ്ങളും ഇങ്ങേയറ്റം ചെറുപ്രാണികൾ വരെ സന്തോഷിക്കുന്നത് ഞാൻ കണ്ടു. അഹംകാരിയായ അണ്ണാൻ ചിൽ.. ചിൽ എന്ന് പറഞ്ഞ് എന്നെ കളിയാക്കി കാക്കച്ചി ചാഞ്ഞും ചരിഞ്ഞും ചിരിച്ചു. പൂമ്പാറ്റകളും തുമ്പികളും സന്തോഷത്തോടെ പാറി പറന്നു കുയിൽ ഉറക്കെ കൂവി ഞാനും ഒപ്പത്തിനൊപ്പം കൂവി അവസാനം അവൻ തോറ്റു പിൻവാങ്ങി. എനിക്ക് സങ്കടം വരുന്നുണ്ടായിരുന്നു എല്ലാവരും നോക്കിക്കോ അന്നക്കുട്ടിയും സ്കൂളിൽ പോകും ഞാൻ ഇനി പുതിയ ക്ലാസ്സിൽ ആറാം ക്ലാസ്സിൽ എന്റെ ടീച്ചറുമാരെയും കൂട്ടുകാരെയും ഒക്കെ ഞാൻ കാണും.
|
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- കോട്ടയം വെസ്റ്റ് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- കോട്ടയം ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ