ഇരിണാവ് ഹിന്ദു എൽ പി സ്കൂൾ/അക്ഷരവൃക്ഷം/കോവിഡ് 19
കോവിഡ് 19
കോവിഡ് -19 എന്ന മഹാരോഗം ലോകംമുഴുവൻ പടർന്നു പിടിച്ചിട്ടുണ്ട്. നമ്മുടെ കൊച്ചു കേരളത്തിലും ഈ രോഗം പടർന്നു കൊണ്ടിരിക്കുകയാണ്. കൊറോണ എന്ന വൈറസാണ് ഈ രോഗത്തിനു കാരണം. പനി, തൊണ്ടവേദന, ചുമ, ശ്വാസതടസ്സം, ജലദോഷം എന്നിവയാണ് ഈ രോഗത്തിൻറെ ലക്ഷണങ്ങൾ. രോഗിയുമായി അടുത്ത് ഇടപഴകുന്നവർക്ക് ഈ രോഗം പെട്ടെന്ന് പകരും. രോഗം പടരാതിരിക്കാൻ ആയി കേരളത്തിൽ ബ്രെയിക് ദ ചെയിൻ എന്ന പദ്ധതി സർക്കാർ നടപ്പിലാക്കി. കൈകൾ ഇടയ്ക്കിടെ സോപ്പുപയോഗിച്ചോ ഹാൻ വാഷോ സാനിറ്റൈസറോ ഉപയോഗിച്ചോ വൃത്തിയായി കഴുകുക. മാസ്ക് ഉപയോഗിക്കുകയും ചെയ്യുക. ഈ രോഗം കാരണം നമ്മുടെ സംസ്ഥാനത്തിലും ലോക്ഡൗൺ പ്രഖ്യാപിച്ചിരിക്കുകയാണ് അതുകൊണ്ട് ആർക്കും പുറത്തിറങ്ങാനും ഉത്സവങ്ങളിലോ ആഘോഷങ്ങളിലോ പങ്കെടുക്കുവാനും കഴിയുന്നില്ല. ഞങ്ങൾക്കും പുറത്തിറങ്ങിക്കളിക്കുവാൻ കഴിയുന്നില്ല. എല്ലാവരും ഈ രോഗത്തെ പ്രതിരോധിച്ച് തോൽപ്പിക്കാനായി വീട്ടിൽ തന്നെ ഇരിക്കുകയാണ്. ഇതൊക്കെ മാറി നല്ല ഒരു കാലം വരുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- കണ്ണൂർ ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാപ്പിനിശ്ശേരി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- കണ്ണൂർ ജില്ലയിൽ 21/ 04/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ