കുറ്റിക്കോൽ സൗത്ത് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/അണ്ണാരക്കണ്ണന്റെ കരുതൽ

Schoolwiki സംരംഭത്തിൽ നിന്ന്
00:39, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- 13743 (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= അണ്ണാരക്കണ്ണന്റെ കരുതൽ <!--...' താൾ സൃഷ്ടിച്ചിരിക്കുന്നു)
അണ്ണാരക്കണ്ണന്റെ കരുതൽ

ഒരു കൊച്ചു വീട്ടിലായിരുന്നു മിന്നു പൂച്ചയും മാതാപിതാക്കളും അനിയനും താമസിച്ചിരുന്നത്.അവളുടെ കളിക്കൂട്ടുകാരൻ ആയിരുന്നു അണ്ണാരക്കണ്ണൻ.അവർ എന്നും കളിക്കാറുണ്ടായിരുന്നു.ഒരു ദിവസം അവൻ വന്നപ്പോൾ മിന്നുവിന്റെ വീട്ടിൽ ആരെയുെം കാണുന്നില്ല.അവൻ അകത്തു കയറാൻ നോക്കി.അപ്പോൾ മിന്നു വിളിച്ചു പറഞ്ഞു.നീ ഇങ്ങോട്ടു കയറല്ലേ ഇവിടെ എല്ലാവർക്കും കൊറോണയാണ്. ഞങ്ങൾ എല്ലാവരിൽ നിന്നും സുരക്ഷിത അകലം പാലിച്ചിരിക്കുകയാണ്. അസുഖമെല്ലാം മറിയിട്ട് നമുക്ക് കളിക്കാം. അണ്ണാൻ സങ്കടത്തോടെ പോയി.കുറച്ചു കഴിഞ്ഞ് എന്തോ ശബ്ദം കേട്ട് മിന്നു നോക്കുബോൾ കൈനിറയെ മാമ്പഴവുമായി അണ്ണാൻ നിൽക്കുന്നു.അവൻ കൈയുറയും മാസ്ക്കും ധരിച്ചിരിക്കുന്നു. നമ്മുടെ നാടിനെ രക്ഷിക്കാൻ നമുക്കും കരുതലോടെ ഇരിക്കാം.അവൻ യാത്ര പറഞ്ഞു.

പൂജ . എസ് .നായർ
4 കുറ്റിക്കോൽ സൗത്ത് എൽ പി സ്ക്കൂൾ
തളിപ്പറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ