ബി എൻ വി എൽ പി എസ് പുഞ്ചക്കരി/അക്ഷരവൃക്ഷം/കൊറോണയും ആരോഗ്യവും

Schoolwiki സംരംഭത്തിൽ നിന്ന്
00:27, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- CHITHRA DEVI (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
കൊറോണയും ആരോഗ്യവും

കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയ പേരാണ് നോവൽ കൊറോണ വൈറസ്സ്. ഇത് ആദ്യം പടർന്നു പിടിച്ചത് ചൈനയിലാണ്. മൂന്നു മാസത്തിനകം ഇത് ലോകമാകെ വ്യാപിച്ചു കഴിഞ്ഞു. ഇതിനോടകം ഒരു ലക്ഷത്തിലധികം ആളുകളുടെ ജീവൻ എടുത്തു. യൂറോപ്യൻ രാജ്യങ്ങളിൽ മരണസംഖ്യ ഉയരുകയാണ്. ഇന്ത്യയിൽ കോവിഡ് ആദ്യം വന്നത് കേരളത്തിലാണ്. രോഗത്തെക്കുറിച്ച് സുചന ലഭിച്ചയുടൻ കേരള സർക്കാർ ശക്തമായ പ്രതിരോധപ്രവർത്തനങ്ങൾ കൈക്കൊളളാൻ തുടങ്ങി. അനേകം രാജ്യങ്ങളിലെ രോഗവ്യാപനം കണക്കിലെടുത്ത് ലോകാരോഗ്യസംഘടന ആഗോളതലത്തിൽ ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരിക്കുന്നു. ജലദോഷം, പനി, ചുമ, ശ്വാസതടസ്സം എന്നിവയാണ് കോവിഡിന്റെ ലക്ഷണങ്ങൾ. കൊറോണ വൈറസ്സിന്റെ ഉത്ഭവസ്ഥാനം ഇതുവരെ കണ്ടെത്തിയിട്ടില്ല. മനുഷ്യരിൽനിന്ന് മനുഷ്യരിലേയ്ക്ക് ഈ വൈറസ് അതിവേഗം പടരുന്നു. അതുകൊണ്ട് തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലകൊണ്ട് മൂക്കും വായും പൊത്തിപ്പിടിക്കുകയും, ഇടയ്ക്കിടയ്ക്ക് സോപ്പുപയോഗിച്ച് കൈകൾ നന്നായി കഴുകുകയും വേണം.

നിവേദ്യ
3 ബി ബി എൻ വി എൽപിഎസ്സ് പുഞ്ചക്കരി
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Sheelukumards തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - ലേഖനം