ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അച്ഛന്റെ അനുഭവം

Schoolwiki സംരംഭത്തിൽ നിന്ന്
00:06, 21 ഏപ്രിൽ 2020-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Sreejaashok (സംവാദം | സംഭാവനകൾ)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)
  • [[ഗവ. എൽ.പി.എസ്. ആനാട്/അക്ഷരവൃക്ഷം/കൊറോണക്കാലത്തെ അച്ഛന്റെ അനുഭവം/കൊറോണക്കാലത്തെ അച്ഛന്റെ അനുഭവം | കൊറോണക്കാലത്തെ അച്ഛന്റെ അനുഭവം]]
കൊറോണക്കാലത്തെ അച്ഛന്റെ അനുഭവം

എന്റെ വിഷയം ആരോഗ്യ പ്രവർത്തകരെക്കുറിച്ചാണ്. എന്റെ അച്ഛൻ തിരുവനന്തപുരം മെഡിക്കൽ കോളേജിലെ അറ്റന്ററാണ്. എന്താണീ കൊറോണ എന്ന് എനിക്കറിയില്ലായിരുന്നു. ഒരു ദിവസം അച്ഛൻ വൈകിയേ എത്തുകയുള്ളൂ എന്നറിഞ്ഞപ്പോൾ അമ്മ ആകെ വിഷമിച്ചു. എന്താണ് കാരണമെന്ന് അന്വേഷിച്ചപ്പോഴാണ് കൊറോണയെക്കുറിച്ച് കൂടുതലായി അമ്മ പറഞ്ഞു തന്നത്. അപ്പോഴേക്കും എനിക്കും വലിയ സങ്കടമായി. കുറച്ചു ദിവസം കൊറോണ വാർ‍ഡിലായിരുന്നു അച്ഛന് ജോലി. അതുകഴിഞ്ഞ് വീട്ടിലെത്തി 14 ദിവസം ക്വാറന്റെയിനിലായിരുന്നു. ദിവസവും ആഹാരം കഴിക്കാനും പ്രാഥമിക കർമ്മങ്ങൾക്കും മാത്രമേ അച്ഛൻ മുറിയിൽ നിന്ന് പുറത്തിറങ്ങൂ.

14 ദിവസത്തിനു ശേഷം അച്ഛൻ ജോലിക്കു പോകാനും തുടങ്ങി. എന്റെ വീട്ടിൽ അടുത്ത മുറിയിൽ ഉണ്ടായിരുന്നിട്ടും ഞാൻ അച്ഛനെ ഒരുപാടു മിസ്സ് ചെയ്തു. ഇതുതന്നെയാണ് എല്ലാ ആരോഗ്യപ്രവർത്തകരുടെ വീട്ടിലും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്തായാലും അച്ഛന്റെ കരുതൽ കാരണം ഞങ്ങൾ കൊറോണയിൽ നിന്നും രക്ഷപ്പെട്ടു. ഈ അസുഖം ലോകത്ത് നിന്നും പൂർണമായും മാറുന്നതു വരെ ഞങ്ങൾ ഈ കരുതൽ തുടരും. ഇപ്പോഴത്തെ ഈ വിഷമം നാളത്തെ സന്തോഷത്തിനു വേണ്ടിയാണെന്ന് അച്ഛൻ ഞങ്ങൾ പറഞ്ഞു തന്നു.

അരുന്ധതി.വി.ജി
4 ഡി ജി എൽ പി എസ് ആനാട്
നെടുമങ്ങാട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Sreejaashok25 തീയ്യതി: 21/ 04/ 2020 >> രചനാവിഭാഗം - കഥ